Advertisement

RSS-BJP പരിപാടി; രാമക്ഷേത്ര ഉദ്​ഘാടന ചടങ്ങിന് കോൺ​ഗ്രസ് പങ്കെടുക്കില്ല

January 10, 2024
Google News 1 minute Read
Congress

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺ​ഗ്രസ് പങ്കെടുക്കില്ല. ക്ഷണം കോൺ​ഗ്രസ് നിരസിച്ചു.  ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോൺ​ഗ്രസ് അറിയിച്ചു.  ചടങ്ങ് ആർഎസ്എസ്-ബിജെപി പരിപാടിയെന്ന് കോൺ​ഗ്രസ്. സോണിയ​ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ, അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർക്ക് ക്ഷണം ലഭിച്ചിരുന്നു. കോൺ​ഗ്രസ് പങ്കെടുക്കുമെന്ന കാര്യത്തിൽ അഭ്യൂഹം നിലനിൽക്കുന്നുണ്ടായിരുന്നു.

എന്നാൽ കോൺ​ഗ്രസ് അയോധ്യയിലേക്കില്ലെന്ന് ഔദ്യോ​ഗിക പ്രസ്താവനയിൽ വ്യകത്മാക്കി. പരിപാടി തെരഞ്ഞെടുപ്പ് നേട്ടത്തിനെന്ന് വിമർശനം. മതം വ്യക്തിപരമായ വിഷയമാണെന്നും പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്നും കോൺ​ഗ്രസ്. ഈ മാസം 22നാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠാം ചടങ്ങ്.

Story Highlights: Congress will not attend Ram Mandir inauguration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here