ദൂരദർശനിലെ കൃഷിദർശൻ ലൈവിനിടെ കാർഷിക സർവകലാശാല പ്ലാനിങ് ഡയറക്ടർ കുഴഞ്ഞുവീണു മരിച്ചു

ദൂരദർശനിലെ കൃഷിദർശൻ ലൈവ് പരിപാടിക്കിടെ കാർഷിക സർവകലാശാല പ്ലാനിങ് ഡയറക്ടർ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം സ്വദേശിയായ ഡോ.അനി എസ്.ദാസ് ആണ് മരിച്ചത്. കേരള ഫീഡ്സ് ലിമിറ്റഡ് എംഡി, കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻസ് സെന്റർ മേധാവി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു.
വെള്ളിയാഴ്ച വെെകീട്ട് 6.30-നാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights: Dr. Ani S Das collapsed and died while attending doordarshan live show
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here