ഓള്‍ ഇന്ത്യ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ഫെസ്റ്റിവല്‍ 2024 ഏപ്രില്‍ 22 മുതല്‍; ഒന്നാം സ്ഥാനത്തിന് നാലു ലക്ഷം രൂപ

K T C A അംഗീകൃത റെഡ് ക്രിക്ക് സീസൺ 1 & ഓള്‍ ഇന്ത്യ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ഫെസ്റ്റിവല്‍ ഏപ്രില്‍ 20ന് തുടക്കമാകും. ആലപ്പുഴ ഹരിപ്പാട് എന്‍ടിപിസി ഗ്രൗണ്ടില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. ഏപ്രില്‍ 20,21,22, 23, 24,25 എന്നീ തീയതികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. വിജയികള്‍ക്ക് വന്‍ സമ്മാനങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് നാലു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 50,000 രൂപയും ട്രോഫിയുമാണ് നല്‍കുന്നത്. ഐപിഎല്‍ താരവും കേരള താരവുമായ ബേസില്‍ തമ്പിയാണ് ടൂര്‍ണമെന്റിന്റെ അംബസിഡര്‍. ഫെസ്റ്റിവലില്‍ ഗുജറാത്ത്, മുംബൈ, കൊല്‍ക്കത്ത താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി കളിക്കാന്‍ ഇറങ്ങും.
Story Highlights: All India Tennis Ball Cricket Festival 2024 from 22 April
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here