Advertisement

40 രൂപ കൊടുത്ത് 80 ലക്ഷം സ്വന്തമാക്കാം; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

January 13, 2024
Google News 2 minutes Read

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ കെആർ ലോട്ടറി KR 636 നറുക്കെടുപ്പ് ഇന്ന് വൈകിട്ട് നടക്കും. കാരുണ്യ ലോട്ടറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്.

എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ്. ടിക്കറ്റിന് 40 രൂപയാണ് വില. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സ്വന്തമാക്കാനാകും.

ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയിലും ഫലം പ്രസിദ്ധീകരിക്കും.

നിങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ ഒരുമാസത്തിനുള്ളിൽ തന്നെ ലോട്ടറി കൈമാറി തുക കൈപ്പറ്റണം. ലഭിച്ചിരിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറിയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 5000 രൂപയിൽ താഴെയാണെങ്കിൽ ലോട്ടറി സ്റ്റാളുകളിൽ നിന്ന് സമ്മാനം കൈപ്പറ്റാം.

Story Highlights: Kerala Lottery Karunya KR-636 Result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here