ഒന്നൊന്നര വരവറിയിക്കാൻ പഞ്ച് EV; നാലാമത്തെ ഇലക്ട്രിക് മോഡൽ ജനുവരി 17ന് അവതരിപ്പിക്കാൻ ടാറ്റ

ടാറ്റ മോട്ടോഴ്‌സിന്റെ നാലാമത്തെ ഇലക്ട്രിക് മോഡലായ മൈക്രോ എസ് യിവി ശ്രേണിയിലെ പഞ്ച് ഇവി ജനുവരി 17-ന് അവതരിപ്പിക്കും. വാഹനത്തിന്റെ വില, റേഞ്ച് ഉൾപ്പെടെയുള്ള വിവരങ്ങൾ അവതരണത്തിൽ പ്രഖ്യാപിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. വാഹനത്തിന്റെ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു.(Tata Punch EV launch on January 17)
പൂർണമായും ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ടാറ്റയുടെ ആദ്യ ഇലക്ട്രിക് മോഡലാണ് പഞ്ച് ഇ.വി. പ്യുവർ ഇലക്ട്രിക് പ്ലാറ്റ്ഫോം എന്ന് ടാറ്റ് വിശേഷിപ്പിക്കുന്ന ആക്ടി ഇ.വി. പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ്, റിയർ വ്യൂ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് സാങ്കേതിക സംവിധാനത്തിന് ചേരുന്നതാണ് ആക്ടി ഇ.വി. പ്ലാറ്റ്ഫോം.
നെക്സോൺ ഇ.വിയിലെ നിരവധി ഫീച്ചറുകൾ പഞ്ച് ഇലക്ട്രികിലും കാണാം. ഉയർന്ന വേരിയന്റുകളിൽ 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ എന്നിവ നൽകിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ തുടങ്ങിയ ഫീച്ചറുകൾ പഞ്ച് ഇവിയിൽ എത്തിച്ചിട്ടുണ്ട്.
പഞ്ച് ഇ.വിയുടെ മെക്കാനിക്കൽ ഫീച്ചറുകൾ ടാറ്റ മോട്ടോഴ്സ് പൂർണമായും വെളിപ്പെടുത്തിയിട്ടില്ല. 25 കിലോവാട്ട്, 35 കിലോവാട്ട് എന്നിങ്ങനെയായിരിക്കും ബാറ്ററി പാക്കുകൾ. 300 മുതൽ 400 കിലോമീറ്റർ വരെ റേഞ്ച് ആയിരിക്കും ഈ വാഹനം നൽകുന്നത്.
Story Highlights: Tata Punch EV launch on January 17
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here