യാത്രക്കാരെ നിലത്തിരുത്തി ഭക്ഷണം നൽകി; ഇൻഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും നോട്ടീസ്

യാത്രക്കാരെ നിലത്തിരുത്തി ഭക്ഷണം നൽകിയ ഇൻഡിഗോ എയർലൈൻസിനും മുംബൈ വിമാനത്താവളത്തിനും നോട്ടീസ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് (ബിസിഎഎസ്) നോട്ടീസയച്ചത്. യാത്രക്കാർക്ക് മതിയായ സൗകര്യമൊരുക്കിയില്ല എന്ന് കാണിച്ചാണ് നോട്ടീസ്.
Breaking now: Ministry of Civil aviation issues show cause notice to Indigo and Mumbai International airport after video of passengers seated on tarmac goes viral. https://t.co/Jd3NJf7VA4
— Rajdeep Sardesai (@sardesairajdeep) January 16, 2024
ജനുവരി 14ന് ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം മൂടൽ മഞ്ഞിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. മുംബൈയിൽ വിമാനമിറങ്ങിയതിനു പിന്നാലെ യാത്രക്കാർ നിലത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ സംഭവം വിവാദമായി. ഇതിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഇതിനു പിന്നാലെ സംഭവത്തിൽ വിശദീകരണം തേടിയാണ് ഇൻഡിഗോയ്ക്കും മുംബൈ എയർപോർട്ടിനും ബിസിഎഎസ് കാരണം കാണിക്കൽ നോട്ടിസ് നൽകുകയായിരുന്നു.
Story Highlights: passengers eat airport tarmac notice IndiGo MIAL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here