Advertisement

മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; മൂന്ന് ബിഎസ്എഫ് ജവാൻമാർക്ക് പരുക്ക്

January 18, 2024
0 minutes Read
Another firing in Manipur; Three BSF jawans injured

മണിപ്പൂരിൽ വീണ്ടുമുണ്ടായ വെടിവെയ്പ്പിൽ ബിഎസ്എഫ് ജവാൻമാർക്ക് പരിക്ക്. തൗബാലിൽ മെയ്തെയ് വിഭാഗം നടത്തിയ പ്രതിഷേധത്തിനിടയിൽ ഉണ്ടായ വെടിവെപ്പിലാണ് മൂന്ന് ബിഎസ്എഫ് ജവാൻമാർക്ക് പരുക്കേറ്റത്. പ്രതിഷേധം നിയന്ത്രിക്കാൻ ശ്രമിച്ച സേനയ്ക്ക് നേരെയാണ് അക്രമികൾ വെടിയുതിർത്തത്. അതേസമയം, മോറെയിലെ വെടിവെപ്പിൽ ചികിത്സയിലിരുന്ന ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു.

മോറെയിൽ രണ്ട് സൈനികർ കുക്കി വിഭാഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് മെയ്തെയ് വിഭാഗം ഇന്നലെ രാത്രി തൗബാലിലെ പോലീസ് ആസ്ഥാനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്. ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിക്കുന്ന ഘട്ടമെത്തിയപ്പോൾ ബിഎസ്എഫ് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി എത്തിയ ആയുധധാരികളായ അക്രമികൾ സുരക്ഷാസേ എനിക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ പരിക്കേറ്റ മൂന്ന് ബിഎസ്എഫ് ജവാന്മാർ ചികിത്സയിൽ കഴിയുകയാണ്. അക്രമികൾക്ക് വേണ്ടിയുള്ള നടപടികൾ സേന ശക്തമാക്കി. മോറെയിലെ വെടിവെപ്പിൽ ചികിത്സയിലിരുന്ന ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു ഗുരുതരമായി പരിക്കേറ്റ രണ്ടു സൈനികരെ വിദഗ്ധ ചികിത്സയ്ക്കായി ഇംഫാലിലേക്ക് എയർ ലിഫ്റ്റ് ചെയ്തു.ഇന്നലെ പുലർച്ചെയാണ്‌ മോറെയിലെ സൈനിക ക്യാമ്പിൽ ഉറങ്ങിക്കിടന്ന സൈനികർക്കുനേരെ അക്രമികൾ വെടിവെയ്പ്പ് നടത്തിയത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top