Advertisement

അയോധ്യ ഭൂമിതർക്കക്കേസിൽ വിധി പറഞ്ഞ ജഡ്‌ജിമാർക്ക് രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണം

January 19, 2024
1 minute Read

അയോധ്യ ഭൂമി തർക്കക്കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്‌ജിമാർക്ക് രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണം. കേസിൽ വിധി പറഞ്ഞ അഞ്ച് ജഡ്ജിമാർക്കും ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അശോക് ഭൂഷൺ,എസ്.എ അബ്ദുൽ നസീർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.

വ്യത്യസ്‌ത മേഖലകളിൽ നിന്നുള്ള ഏഴായിരത്തോളം പേർക്കാണ് അയോധ്യയിലേക്ക് ക്ഷണം നൽകിയത്. ക്ഷേത്ര ട്രസ്റ്റാണ് അഞ്ചുപേരും എത്തണമെന്ന് അറിയിച്ചത്. ചടങ്ങിനോട് അനുബന്ധിച്ച് ഇന്നലെ അവധി നല്കണമെന്ന് ആവശ്യമുണ്ടായിരുന്നു. ചടങ്ങ് നടക്കുന്നതോടനുബന്ധിച്ച്, ജനുവരി 22ന് കേന്ദ്രസർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി നൽകും.

ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ കേന്ദ്രസ്ഥാപനങ്ങളും ഓഫിസുകളും ഉച്ചയ്ക്ക് 2.30 വരെ അടച്ചിടണമെന്ന് സർക്കാർ വിജ്ഞാപനം പുറത്തിറക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ക്ഷണിക്കപ്പെട്ട അതിഥികളുടേയും സാന്നിധ്യത്തിൽ 22ന് ഉച്ചയ്ക്ക് 12.30നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള കർമങ്ങൾ ഏഴുദിവസങ്ങൾക്കു മുന്‍പുതന്നെ ആരംഭിച്ചിരുന്നു.

Story Highlights: Invitation For Supreme Court Judges in Ayodhya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top