വന്ദേ ഭാരത് പൂർണ പരിഹാരമല്ല,കെ റെയിൽ കേരളത്തിന് ആവശ്യമാണ്; എം മുകുന്ദൻ
കെ- റയിൽ പദ്ധതിയെ പിന്തുണച്ച് സാഹിത്യകാരൻ എം മുകുന്ദൻ. കെ റെയിൽ കേരളത്തിന് ആവശ്യമാണ്. കേരളത്തിന്റെ റെയിൽ യാത്രാ പ്രശ്നം പരിഹരിക്കാൻ നിലവിലെ ട്രാക്ക് പര്യാപ്തമല്ല. വന്ദേ ഭാരത് യാത്രാ പ്രശ്നത്തിന് പൂർണ പരിഹാരമല്ലെന്നും എം മുകുന്ദൻ വ്യക്തമാക്കി.
മനുഷ്യച്ചങ്ങല ഐതിഹാസിക മുഹൂർത്തമെന്ന് എം മുകുന്ദൻ പറഞ്ഞു. കേന്ദ്ര അവഗണനയ്ക്കെതിരായ പ്രതിഷേധ ഇരമ്പലാണ് കാണുന്നത്. കേരളത്തിന്റെ കുതിപ്പ് തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു.
അർഹമായ ധനസഹായം കേന്ദ്രം നൽകുന്നില്ല. ഒന്നിച്ച് നിന്ന് അവകാശങ്ങൾ പിടിച്ചു വാങ്ങണം. ഈ ചങ്ങല ഡൽഹിയോളം എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേന്ദ്ര അവഗണനക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയോടെ പ്രതികരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി.
കേന്ദ്ര നയങ്ങൾക്കെതിരായ അതിശക്തമായ പ്രതിഷേധം ഉയരേണ്ടത് അനിവാര്യമായിരിക്കുന്ന ഘട്ടമാണിതെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇന്നു നടക്കുന്ന മനുഷ്യച്ചങ്ങലയിലൂടെ പ്രതിഷേധത്തിൻ്റേയും പ്രതിരോധത്തിൻ്റേയും ആവേശജനകമായ മാതൃകയാണ് ഡി വൈ എഫ് ഐ ഉയർത്തിയിരിക്കുന്നതെന്നും അതിൻ്റെ ഭാഗമാകാൻ ഓരോരുത്തരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: M Mukundan Support over K Rail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here