ശബരിമലയ്ക്ക് പോയ വയോധികനെ 20 ദിവസമായി കാണാനില്ല; നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

ശബരിമല ദർശനത്തിന് പോയ ഭക്കനെ കാണാനില്ല.കോഴിക്കോട് ഇയ്യാട് കപ്പുറം സ്വദേശി മൂത്തോറനെയാണ് കാണാതായത്. പമ്പ, ബാലുശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ കുടുംബം പരാതി നൽകിയെങ്കിലും ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. സംഭവത്തിൽ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
ജനുവരി ഒന്നിനാണ് മൂത്തോറനെ സന്നിധാനത്ത് വെച്ച് തിക്കിലും തിരക്കിലും പെട്ട് കാണാതാകുന്നത്. ബന്ധുക്കൾ സന്നിധാനത്തും പമ്പയിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. എന്നാൽ പരാതി നൽകിയിട്ടും ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ഡിസംബർ 29 നാണ് മൂത്തോറനും,ഭാര്യയുൾപ്പെടെയുള്ള 33 അംഗം സംഘം ശബരിമല ദർശനത്തിന് ബാലുശ്ശേരി ഇയ്യാട് നിന്നും പോയത്.
ജനുവരി ഒന്ന് രാവിലെ മുതൽ സന്നിധാനത്ത് വച്ച് മൂത്തോറനെ കാണാതാകുകയായിരുന്നു. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ അന്വേഷിക്കുമ്പോൾ പമ്പ സ്റ്റേഷനിൽ ബന്ധപ്പെടാനാണ് പോലീസുകാർ പറയുന്നതെന്ന് കുടുംബം പഞ്ഞു. തുടർന്നാണ് മൂത്തോറനെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്.
Story Highlights: Old man who went to Sabarimala has been missing for 20 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here