‘അയോധ്യയിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുന്നു; ബിജെപിയെ താഴെ ഇറക്കണം’ : സാദിഖലി ശിഹാബ് തങ്ങൾ

അയോധ്യയിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അയോധ്യ വിഷയത്തിൽ ലീഗിന്റെ നിലപാട് എന്നും പ്രശംസനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ( bjp plays politics in ayodhya issue says sadiqali temple )
വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖലി തങ്ങൾ. വിദ്വേഷം പ്രചരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ബിജെപിയെ താഴെ ഇറക്കണമെന്നും ഇന്ത്യ മുന്നണി ആഞ്ഞ് പിടിച്ചാൽ അത് സാധ്യമാകുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മോദി, മതത്തിന്റെയും ജാതിയുടെയും പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്ന് ചടങ്ങിലെ മുഖ്യാതിഥി തെലങ്കാന മന്ത്രി ധൻസാരി അനസൂയ സീതക്ക പറഞ്ഞു. ഇ.ഡി രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം നടക്കാത്തതിന് കാരണം സിപിഐഎമ്മും ബി ജെ പിയും തമ്മിലുള്ള ബന്ധമാണെന്നും ധൻസാരി അനസൂയ സീതക്ക പറഞ്ഞു.
കേരളം ബിജെപിക്ക് ബാലികേറാമല ആയത് ന്യൂനപക്ഷങ്ങളെ ലീഗ് നയിക്കുന്നത് കൊണ്ടാണ് എന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അയോധ്യ വിഷയം ആളിക്കത്തിക്കാൻ ശ്രമിച്ച കാലത്ത് ലീഗ് സ്വീകരിച്ച നിലപാട് പ്രശംസനീയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കൾക്കൊപ്പം, എം കെ രാഘവൻ എംപി, ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Story Highlights: bjp plays politics in ayodhya issue says sadiqali temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here