Advertisement

രശ്മികയുടെ ഡീപ് ഫെക്ക് നിർമിച്ചത് ഫോളോവേഴ്സിനെ കൂട്ടാൻ; അറസ്റ്റിലായത് 24കാരൻ

January 21, 2024
1 minute Read

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ നിർമിച്ച കേസിൽ അറസ്റ്റിലായത് ആന്ധ്ര പ്രദേശ് സ്വദേശിയായ ബിടെക് ബിരുദധാരി. 24 കാരനായ ഈമാനി നവീന്‍ ആണ് വിഡിയോ നിർമിച്ചത്. ആന്ധ്രപ്രദേശിൽ നിന്ന് ഡൽഹി പൊലീസാണ് നവീനെ അറസ്റ്റ് ചെയ്യുന്നത്.ഇയാൾ കുറ്റം സമ്മതിച്ചു. രശ്മികയുടെ പേരിലുള്ള ഫാൻ പേജിലെ ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടിയാണ് വിഡിയോ നിർമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

രശ്മികയുടെ പേരിലുള്ള ഫാൻ പേജ് അക്കൗണ്ടിലെ ഫോളോവേഴ്സിനെ കൂട്ടുന്നതിനായാണ് ഡീപ് ഫേക്ക് വിഡിയോ നിർമിക്കുന്നത്. ഈ അക്കൗണ്ടിലൂടെയാണ് ആദ്യം വിഡിയോ പോസ്റ്റ് ചെയ്യുന്നത്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ കൊണ്ട് വീഡിയോ വൈറലായി. ഫോളോവേഴ്സിന്റെ എണ്ണത്തിലും വലിയ വർധനവുണ്ടായി.

സംഭവം വിവാദമായതോടെ നവീന്‍ വീഡിയോ നീക്കം ചെയ്യുകയും ഇന്‍സ്റ്റഗ്രാം ചാനലിന്റെ പേര് മാറ്റുകയും ചെയ്തു. കൂടാതെ സ്മാര്‍ട്ട്ഫോണ്‍ ഉള്‍പ്പെടെയുള്ള തന്റെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്ന് നവീന്‍, വീഡിയോയും അനുബന്ധ ഫയലുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട അഞ്ഞൂറിലേറെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പോലീസ് നവീനിലേക്ക് എത്തിയത്.ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ജോലി ചെയ്യുകയാണ് അറസ്റ്റിലായ നവീൻ.

Story Highlights: Creator of Rashmika’s deepfake held, he wanted followers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top