ഇന്റർ മിയാമിക്ക് വൻ തിരിച്ചടി; ഫാകുണ്ടോ ഫാരിയസ് ഈ സീസണിൽ കളിച്ചേക്കില്ല
പുതിയ MLS സീസണിന് മുന്നോടിയായി ഇന്റർ മിയാമിക്ക് തിരിച്ചടി. കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ അർജന്റീനിയൻ വിങ്ങർ ഫാകുണ്ടോ ഫാരിയസിന് 2024 സീസൺ മുഴുവൻ നഷ്ടമായേക്കും. എൽ സാൽവഡോർ ദേശീയ ടീമിനെതിരെ വെള്ളിയാഴ്ച നടന്ന സൗഹൃദ മത്സരത്തിനിടെയാണ് ലയണൽ മെസ്സിക്കൊപ്പം ആക്രമണ നിരയിൽ കളിക്കുന്ന ഫാരിയസിന് പരുക്കേറ്റത്.
എസ്‌റ്റാഡിയോ കസ്‌കാറ്റ്‌ലാനിൽ നടന്ന മത്സരത്തിനിടെ ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റിന് പരിക്കേറ്റ താരത്തിന് വരും ആഴ്ചകളിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. സീസണിന്റെ ശേഷിക്കുന്ന സമയങ്ങളിൽ അദ്ദേഹം പുറത്തായിരിക്കുമെന്ന് ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. മെസ്സിക്കൊപ്പം അധിക വേഗതയും ഊർജ്ജവും ഉറപ്പാക്കാൻ കോച്ച് ജെറാർഡോ മാർട്ടിനോയാണ് 21-കാരനെ ടീമിൽ എത്തിച്ചത്.
അർജന്റീനിയൻ ക്ലബ് കോളനിൽ നിന്ന് ജൂലൈയിലാണ് ഫാരിയസ് മിയാമിയിലെത്തിയത്. തിങ്കളാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തിൽ മിയാമി എഫ്‌സി ഡാളസിനെയാണ് നേരിടുക. തുടർന്ന് അൽ-ഹിലാലിനെതിരായ ഗെയിമുകൾക്കായി ജനുവരി 29 ന് സൗദി അറേബ്യയിലേക്ക് പുറപ്പെടും. ഫെബ്രുവരി 1 നാണ് അൽ-നാസറിനെതിരായ പോരാട്ടം.
Story Highlights: Facundo Farias Ruled Out For Season
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here