Advertisement

അയോധ്യ പ്രാണപ്രതിഷ്ഠ; അവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി നിയമവിദ്യാര്‍ത്ഥികള്‍

January 21, 2024
4 minutes Read
Plea in Bombay High Court seeks to quash state holiday on Ram Mandir's opening

അയോധ്യ പ്രാണപ്രതിഷ്ഠാ ദിവസം അവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. നാല് നിയമവിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍ ജനുവരി 22ന് അവധി പ്രഖ്യാപിച്ചതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം മതേതരത്വത്തിനെതിരാണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. (Plea in Bombay High Court seeks to quash state holiday on Ram Mandir’s opening)

എംഎന്‍എല്‍യു, ജിഎല്‍സി, നിര്‍മ്മ ലോ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ജി എസ് കുല്‍ക്കര്‍ണി, നീലാ ഗോഖലെ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ജനുവരി 21 ന് രാവിലെ 10.30 ന് ഹര്‍ജി പരിഗണിക്കും.

Read Also : നിലവിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സനാതന ധർമത്തിനെതിരെന്ന് വാദം; ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹിന്ദു പുരോഹിതന്മാർക്കിടയിലും ഭിന്നത

വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രസര്‍ക്കാര്‍ ജനുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചത്. ഈ ദിവസം ഇന്ത്യന്‍ഓഹരി വിപണിയും ക്ലോസ് ചെയ്ത് കിടക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. രാം ലല്ല പ്രതിഷ്ഠാ ദിനമായതിനാലാണ് അവധിയെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ ജനുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.

Story Highlights: Plea in Bombay High Court seeks to quash state holiday on Ram Mandir’s opening

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top