‘മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നു’; സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നതായും മോദി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മോദി ആശംസകൾ അറിയിച്ചത്.
‘സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നു. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നു’-മോദി ട്വീറ്റ് ചെയ്തു. മണിപ്പൂരിനെ കൂടാതെ മേഘാലയയ്ക്കും ത്രിപുരയ്ക്കും സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു.
മണിപ്പൂർ, ത്രിപുര, മേഘാലയ സംസ്ഥാന രൂപീകരണ ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും ആശംസകൾ നേർന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സമൃദ്ധിയുടെയും സമാധാനത്തിന്റെയും പാതയിൽ എന്ന് രാഷ്ട്രപതി. പ്രകൃതിരമണീയത കൊണ്ടും സാംസ്കാരിക പൈതൃകം കൊണ്ടും സമ്പന്നമാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും രാഷ്ട്രപതി പറഞ്ഞു.
Story Highlights: PM Modi wishes Manipur, Meghalaya and Tripura on their Statehood Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here