ഏറ്റവും വലിയ ശ്രീരാമ ഭക്തൻ ഗാന്ധിജിയാണ്; ജയ്ശ്രീറാം വിളിച്ചില്ലെങ്കിൽ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറി: ടി പത്മനാഭൻ

രാജ്യത്തെ ഏറ്റവും വലിയ വിൽപ്പനച്ചരക്കായി ശ്രീരാമന്റെ പേര് മാറിയെന്ന് കഥാകൃത്ത് ടി പത്മനാഭൻ.തെരഞ്ഞെടുപ്പിൽ അയോധ്യയായിരിക്കും തുറുപ്പ് ചീട്ട്. ഏറ്റവും വലിയ ശ്രീരാമ ഭക്തൻ ഗാന്ധിജിയാണ്. ഗാന്ധി കണ്ട ഏക സിനിമ രാമരാജ്യം. ജയ് ശ്രീറാം വിളിച്ചില്ലെങ്കിൽ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറിയെന്നും അദ്ദേഹം വിമർശിച്ചു.
‘ശ്രീരാമന്‍റെ പേര് പറഞ്ഞില്ലെങ്കില്‍,പരസ്പരം കാണുമ്പോൾ ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കിൽ കുത്തിക്കൊല്ലുന്ന നാടാണിത്.അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ഇനി അത് വര്‍ധിക്കാനാണ് സാധ്യത’ അദ്ദേഹം പറഞ്ഞു.ഏറ്റവും വലിയ ശ്രീരാമ ഭക്തൻ ഗാന്ധിജിയാണ്. ഗാന്ധി കണ്ട ഏക സിനിമ രാമരാജ്യം.
‘പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തുറുപ്പു ചീട്ട് ശ്രീരാമന്‍റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും.അതില്‍ യാതൊരു സംശയമില്ല.ഈ തുറപ്പ് ചീട്ടും വെച്ചുകൊണ്ടായിരിക്കും അവരുടെ കളി…’ ടി.പത്മനാഭൻ പറഞ്ഞു.
Story Highlights: T Padmanabhan About Ayodhya Ram Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here