‘ഐപിഎല്ലിൽ തിളങ്ങിയാലും ടീമിൽ ഉൾപ്പെടുത്തിയേക്കില്ല’; പന്തിന്റെ ടി20 ലോകകപ്പ് സാധ്യതകളെക്കുറിച്ച് സഹീർ ഖാൻ

2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിനെ ഉൾപ്പെടുത്താനുള്ള സാധ്യത കുറവാണെന്ന് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ മികച്ച പ്രകടനം നടത്തിയാലും താരത്തെ ഉൾപ്പെടുത്തിയേക്കില്ല. ഗ്രൗണ്ടിൽ തിരിച്ചെത്തിയാലും പന്തിന് ഒട്ടേറെ കടമ്പകൾ തരണം ചെയ്യേണ്ടതുണ്ട്. മുന്നോട്ടുള്ള യാത്ര എളുപ്പമാകില്ലെന്നും സഹീർ ഖാൻ പറഞ്ഞു.
ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവർ പന്തിന്റെ തിരിച്ചുവരവിൽ സന്തോഷിക്കും. കളിക്കളത്തിൽ തിരിച്ചെത്തിയാലും അവന് ഒരുപാട് കടമ്പകൾ കടക്കാൻ ഉണ്ട്. ആദ്യമായി, താരത്തിന് ആ പഴയ താളം കണ്ടെത്തണം. ഇത് വലിയ വെല്ലുവിളിയാണ്. കാരണം ഈ തലത്തിൽ അത് എളുപ്പമായിരിക്കില്ല, അതിന് സമയമെടുത്തേക്കാം. ഇല്ലെങ്കിൽ വളരെ നല്ലത്… ഐപിഎൽ സീസണിൽ മികച്ച പ്രകടനം നടത്തിയാലും ടീം ആ ദിശയിലേക്ക് ചിന്തിക്കുമെന്ന് ഞാൻ കരുതുന്നില്ല-സഹീർ ഖാൻ.
ഡൽഹി ക്യാപിറ്റൽസിലേക്ക് ഋഷഭ് പന്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ, സ്റ്റാർ പ്ലെയറിന്റെ മടങ്ങിവരവിൽ ടീമിന്റെ ഉന്നത ഉദ്യോഗസ്ഥനായ പി കെ എസ് വി സാഗർ കഴിഞ്ഞ ദിവസം മൗനം വെടിഞ്ഞിരുന്നു. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഉടൻ തിരിച്ചെത്തുമെന്നും ഐപിഎൽ 2024ൽ കളിക്കുമെന്നും പ്രതീക്ഷിക്കുന്നതായി സാഗർ വെളിപ്പെടുത്തി. പന്ത് 2016 മുതൽ ഡിസിയെ പ്രതിനിധീകരിച്ച് 98 മത്സരങ്ങളിൽ നിന്ന് 34.61 ശരാശരിയിലും 147 ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിലും 2,838 റൺസ് നേടിയിട്ടുണ്ട്. 15 അർധസെഞ്ചുറികളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
Story Highlights: Zaheer Khan’s Massive Verdict On Rishabh Pant’s T20 World Cup Chances
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here