ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ വിനീതയ്‌ക്കെതിരായ കേസ്; ഇന്നും തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ല; സമയം നീട്ടിചോദിച്ചു; അറസ്റ്റ് തടഞ്ഞ് കോടതി

ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ വിനീത വി ജിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസില്‍ പ്രോസിക്യൂഷന്‍ സമയം നീട്ടിചോദിച്ചു. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം 15ലേക്ക് മാറ്റി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും. നവകേരള സദസിനെതിരായ പ്രതിപക്ഷയുവജന സംഘടനയുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിനാണ് വിനീത വി ജിയ്‌ക്കെതിരെ കേസെടുത്തിരുന്നത്. (case against 24 reporter Vineetha postponed to next month)
ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിലാണ് കേസ് ഇന്ന് പരിഗണനയ്‌ക്കെത്തിയത്. ഇന്ന് പരിഗണിച്ചപ്പോഴും പ്രോസിക്യൂഷന് കേസില്‍ തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ല. തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ വീണ്ടും സമയം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് നേരെ ആലുവയില്‍ വച്ച് കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് വിനീത വി.ജിക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസില്‍ അഞ്ചാം പ്രതിയാക്കിയത്.
Story Highlights: case against 24 reporter Vineetha postponed to next month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here