Advertisement

തൃശൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പെട്ടിക്കട ഭാഗികമായി തകർത്തു

January 23, 2024
2 minutes Read
Elephant attack

തൃശൂരിൽ കുന്നംകുളം പെലക്കാട്ട്‌ പയ്യൂരിൽ ക്ഷേത്രോത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പെലക്കാട്ട്‌ പയ്യൂർ മഹർഷിക്കാവ്‌ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ്‌ പുലർച്ചെ കൂട്ടിയെഴുന്നള്ളിപ്പ്‌ കഴിഞ്ഞ്‌ മടങ്ങുന്നതിനിടെ ഇടഞ്ഞത്‌.

അരമണിക്കൂർ റോഡിൽ നിലയുറപ്പിച്ച ആന സമീപത്തെ പെട്ടക്കട ഭാ​ഗികമായി തകർത്തു. പെലക്കാട്ട്‌ പയ്യൂർ സ്വദേശി കാടാമ്പുള്ളി കാസിമിന്റെ പെട്ടിക്കടയാണ് തകർത്തത്. കുന്നംകുളം എലിഫന്റ്‌ സ്ക്വാഡും പാപ്പാന്മാരും ചേർന്ന് അരമണിക്കൂറിലധികം പരിശ്രമിച്ചാണ്‌ ആനയെ തളച്ചത്‌. ആനയെ പ്രദേശത്ത് നിന്ന് മാറ്റി.

Story Highlights: Elephant goes berserk in a temple festival in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top