‘കേരളത്തിൽ വാഹന നികുതി കൂടുതൽ, ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം’; കെ ബി ഗണേഷ്കുമാര്‍

കേരളത്തിൽ വാഹന നികുതി കൂടുതലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. വാഹന രജിസ്ട്രേഷനിലൂടെ ലഭിക്കേണ്ട പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇത് സർക്കാർ പരിശോധിക്കുമെന്നും കണക്ക് പറഞ്ഞതിനാൽ ആരും കൊല്ലാൻ വരേണ്ടെന്നും മന്ത്രി വ്യക്തമാക്കി.തന്നെ മനഃപൂർവം ടാർഗറ്റ് ചെയ്യുന്നുവെന്ന് കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.(K B Ganesh Kumar on Elecrtic Bus Controversy)
തന്നെ ഉപദ്രവിക്കാൻ ചിലർക്ക് പ്രത്യേക താത്പര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. താൻ ആരെയും ദ്രോഹിക്കാറില്ല. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം. ഞാൻ ഇനി കണക്ക് പറയുന്നില്ല.ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാൽ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ.
എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രൈവറ്റ് മേഖല സംസ്ഥാനത്തിന് ആവശ്യമാണ്. ബസ് സർവീസുകളിൽ റീ ഷെഡ്യുളിങ് നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: K B Ganesh Kumar on Elecrtic Bus Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here