75ാമത് റിപ്പബ്ലിക് ദിനം; സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു

75ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 8 ശൗര്യചക്ര മെഡലുകളും 53 സേനാ മെഡലുകളുമാണ് പ്രഖ്യാപിച്ചത്. മലയാളികളായ ലഫ്റ്റനന്റ് ജനറല്‍ പി ജി കെ മേനോന്‍, ലഫ്റ്റനന്റ് ജനറല്‍ മാധവന്‍ ഉണ്ണികൃഷ്ണന്‍, ലഫ്റ്റനന്റ് ജനറല്‍ ജോണ്‍സണ്‍ പി മാത്യു, ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ അനന്തനാരായണന്‍, മേജര്‍ ജനറല്‍ ഡി ഹരിഹരന്‍, ലഫ്റ്റനന്റ് ജനറല്‍ അജിത് നീലകണ്ഠന്‍ എന്നിവര്‍ക്ക് പരംവിശിഷ്ട സേവാമെഡല്‍ ലഭിച്ചു.(Service and gallantry medals announced ahead of 75th Republic Day)
ആറ് പേര്‍ക്ക് കീര്‍ത്തിചക്രയും ഏഴ് പേര്‍ക്ക് യുദ്ധസേവാ മെഡലും ലഭിച്ചു. 36 പേര്‍ക്ക് ഈ വര്‍ഷത്തെ അതിവിശിഷ്ട സേവാ മെഡലും 85 പേര്‍ക്ക് വിശിഷ്ട സേവാ മെഡലും ലഭിച്ചു. ലഫ്റ്റനന്റ് ജനറല്‍ വി സാബിദ് സെയ്ദ് സേനാമെഡലിന് അര്‍ഹനായി.
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യം യുഗമാറ്റത്തിന്റെ കാലഘട്ടമെന്ന് വിശേഷിപ്പിച്ചു. രാജ്യം അമൃതകാലത്തിലേക്ക് നീങ്ങുകയാണ്. കായികമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രമേഖലയിലും ഇന്ത്യ പുരോഗതി കൈവരിച്ചു. ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും കുറിച്ച് എപ്പോഴും അഭിമാനിക്കുന്നു. അവര്‍ മുമ്പത്തേക്കാള്‍ ഉയര്‍ന്ന ലക്ഷ്യങ്ങളിലേക്ക് എത്തി.
കായിക താരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. മണിപ്പൂരിനെ പേരെടുത്ത് പറയാതെ പരാമര്‍ശിച്ച രാഷ്ട്രപതി, സമാധാനത്തിനായി വഴിയൊരുക്കണമെന്നും ബുദ്ധന്റെ തത്വങ്ങള്‍ പ്രസക്തമാണെന്നും ചൂണ്ടിക്കാട്ടി. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചരിത്ര പരമായ ചടങ്ങെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.
Story Highlights:Service and gallantry medals announced ahead of 75th Republic Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here