Advertisement

ഡല്‍ഹിയിലും ഓപ്പറേഷന്‍ താമര? എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി വാഗ്ദാനം ചെയ്തതായി കെജ്രിവാള്‍

January 27, 2024
3 minutes Read
BJP offered Rs 25 crore to AAP MLAs: Kejriwal alleges Operation Lotus in Delhi

ഡല്‍ഹിയില്‍ ഓപ്പറേഷന്‍ താമര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി വാഗ്ദാനം ചെയ്തതായ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അതേസമയം അഴിമതി അനവേഷണങ്ങളില്‍ ജനശ്രദ്ധ തിരിച്ച് വിടാനുള്ള വ്യാജ ആരോപണമാണ് കെജരിവാളിന്റെതെന്ന് ബിജെപി കുറ്റപ്പെടുത്തി. (BJP offered Rs 25 crore to AAP MLAs: Kejriwal alleges Operation Lotus in Delhi)

ഡല്‍ഹിയിലെ എഴ് ലോകസഭാ സീറ്റുകളും ഇപ്പോള്‍ ബിജെപിയുടെ പക്കലാണ്. 2024ല്‍ ഇവയെല്ലാം തങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കുകയാണ് ആം ആദ്മി ലക്ഷ്യം. ഇതിനുള്ള സാഹചര്യം ഒരുങ്ങുന്നു എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വാദം. ഇക്കാര്യം ബോധ്യപ്പെട്ട ബി.ജെ.പി അട്ടിമറി നീക്കങ്ങള്‍ തുടങ്ങി എന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ആരോപണം. 25 കോടി വീതം എം.എല്‍.എ മാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തു. സര്‍ക്കാരിനെ അട്ടിമറിയ്ക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി.

Read Also : നിലവിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സനാതന ധർമത്തിനെതിരെന്ന് വാദം; ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹിന്ദു പുരോഹിതന്മാർക്കിടയിലും ഭിന്നത

അരവിന്ദ് കെജരിവാളിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും കളവാണെന്നാണ് ബിജെപിയുടെ മറുപടി. ഇ.ഡി സമന്‍സുകളോടുള്ള അരവിന്ദ് കെജരിവാളിന്റെ പ്രതികരണം അദ്ധേഹത്തെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാക്കിയിരിയ്ക്കുന്നു. അഴിമതി അനവേഷണങ്ങളില്‍ നിന്നു മുഖം രക്ഷിയ്ക്കുകയാണ് അതുകൊണ്ട് വ്യാജ ആരോപണം വഴി കെജരിവാളിന്റെ ശ്രമം എന്ന് ബിജെപി വക്താവ് കപില്‍ മിശ്ര വ്യക്തമാക്കി.

Story Highlights: BJP offered Rs 25 crore to AAP MLAs: Kejriwal alleges Operation Lotus in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top