ശ്രീരാമനെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ്; പി. ബാലചന്ദ്രൻ എം.എൽ.എയോട് വിശദീകരണം തേടി സി.പി.ഐ

വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ പി. ബാലചന്ദ്രൻ എം.എൽ.എയോട് വിശദീകരണം തേടി സി.പി.ഐ. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവിൽ നേരിട്ട് എത്തി വിശദീകരണം നൽകാനാണ് പി. ബാലചന്ദ്രൻ എം.എൽ.എയോട് നിർദ്ദേശം നൽകിയിരിക്കുന്നത്. 31ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവിൽ വിശദീകരണം നൽകണം.
മറുപടി ചർച്ച ചെയ്തശേഷം പാർട്ടി തുടർനടപടി എന്താണെന്ന് തീരുമാനിക്കും. ശ്രീരാമനെയും ഹൈന്ദവ ആചാരങ്ങളെയും അപമാനിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് വിശദീകരണം തേടിയത്. പോസ്റ്റ് പിൻവലിച്ച ബാലചന്ദ്രൻ ഖേദം പ്രകടിപ്പിച്ചിരുന്നു. സി.പി.ഐ തൃശ്ശൂർ ജില്ലാ കൗൺസിലാണ് വിശദീകരണം തേടിയത്.
ഫേസ്ബുക്കിലെ പോസ്റ്റ് പഴയ കഥയാണെന്ന് പി. ബാലചന്ദ്രൻ പുതിയ പോസ്റ്റിൽ പറഞ്ഞിരുന്നു. ആരെയും മുറിപ്പെടുത്താൽ ഉദേശിച്ചതല്ല. പോസ്റ്റിൻറെ പേരിൽ ആരും വിഷമിക്കരുതെന്നും എം.എൽ.എ വ്യക്തമാക്കി.
‘കഴിഞ്ഞ ദിവസം എഫ്.ബിയിൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദേശിച്ചതല്ല. ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു. ഇനി അതിന്റെ പേരിൽ ആരും വിഷമിക്കരുത്. ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.’– പി. ബാലചന്ദ്രൻറെ പോസ്റ്റ് ഇത്തരത്തിലായിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here