Advertisement

‘മോദിയുടെ ഗ്യാരന്റി, പുതിയ കേരളം’: കെ സുരേന്ദ്രന്റെ NDA കേരള പദയാത്ര ഇന്ന്

January 27, 2024
1 minute Read

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ഇന്ന് കാസർഗോഡ് തുടക്കമാവും. വൈകീട്ട് താളിപ്പടുപ്പ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തോടെയാണ് പദയാത്ര തുടങ്ങുക. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പദയാത്ര ഉദ്ഘാടനം ചെയ്യും.

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദയാത്ര മോദിയുടെ ഗ്യാരണ്ടി, പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തിയാണ് നടക്കുക. ലോക്സഭാ മണ്ഡലങ്ങളിലൂടെ ഒരു മാസത്തെ പര്യടനമാണ് നടക്കുക. ഫെബ്രുവരി 27ന് പാലക്കാട് അവസാനിക്കുന്ന രീതിയിലാണ് പദയാത്ര ക്രമീകരിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി മുന്നോട്ടുവെച്ച വികസന സങ്കല്പങ്ങള്‍ ജനഹൃദയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം ഏറ്റെടുത്താണ് എൻഡിഎ പദയാത്ര നടത്തുന്നതെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. 2024 -ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളവും ചില തിരുത്തലുകള്‍ക്ക്, രാഷ്‌ട്രീയ മാറ്റങ്ങള്‍ക്ക് തയ്യാറാകണം എന്ന അഭ്യര്‍ത്ഥന ജനങ്ങള്‍ക്ക് മുമ്പില്‍ ബിജെപി ഈ പദയാത്രയിലൂടെ വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ചെറിയൊരു മുന്നേറ്റമെങ്കിലും സൃഷ്ടിക്കാൻ കഴിഞ്ഞ ബിജെപിക്ക് കേരളത്തിൽ ചലനങ്ങളുണ്ടാക്കാൻ കഴിയാതെ പോകുന്നത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെങ്കിലും തിരുത്തിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് ബിജെപി. തൃശ്ശൂരിൽ പ്രധാനമന്ത്രി തുടക്കമിട്ട പ്രചാരണത്തിന്റെ തുടർച്ചയായാണ് കെ സുരേന്ദ്രന്റെ പദയാത്ര വരുന്നത്.

Story Highlights: K Surendran Kerala Padayathra today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top