കഴുത്തിലും വയറിലും കുത്തേറ്റ പാടുകൾ; നെടുങ്കണ്ടത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി നെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീൺ (37) ആണ് മരിച്ചത്. രാവിലെ ആറിനും എട്ടിനും ഇടയിലാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു.
വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന പ്രവീണിനെ ആദ്യം കണ്ടത് അച്ഛൻ ഔസേപ്പച്ചനാണ്. കഴുത്തിലും വയറിലും കുത്തേറ്റ പാടുകളുണ്ട്. അടിവയറ്റിൽ നാല് കുത്തേ പാടുകളുണ്ട്. സംഭവത്തിൽ ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊലപാതകമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: Man found dead in Idukki
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here