മണിപ്പൂരിൽ തോക്കുകളും ബോംബുകളും ഉപയോഗിച്ച് ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു, 4 പേർ ആശുപത്രിയിൽ

മണിപ്പൂരിൽ ഇംഫാലിന് സമീപം വീണ്ടുമുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. വില്ലേജ് ഡിഫൻസ് വാളണ്ടിയർ ആണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. തോക്കുകളും ബോംബുകളും ഉപയോഗിച്ചാണ് ഏറ്റുമുട്ടൽ നടന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇംഫാല്‍ ഈസ്റ്റിലും കാങ്പോക്പിയിലും ആണ് വെടിവെപ്പ് ഉണ്ടായത്.
മണിപ്പൂര്‍ കലാപത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. 9 മാസമായി തുടങ്ങിയ മണിപ്പൂരിലെ കലാപം നേരിടാൻ ഇനിയും സാധിച്ചിട്ടില്ലെന്നും മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നത് അപമാനകരമെന്നും ഖർഗെ കുറ്റപ്പെടുത്തിആഞ്ഞടിച്ചു. തീവ്ര സായുധ മെയ്ത്തെയ് സംഘം ജനപ്രതിനിധികളെ മർദ്ദിച്ച സംഭവത്തിൽ മറുപടി പറയണമെന്നും ഖർഗെ ആവശ്യപ്പെട്ടു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here