വജ്രായുധമായി ഷാമർ; ഓസ്ട്രേലിയയെ വീഴ്ത്തി വിൻഡീസ്; ഗാബയിൽ എട്ടു റൺസിന്റെ നാടകീയ വിജയം

ഓസ്‌ട്രേലിയ – വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിൽ ആവേശ വിജയം നേടി വിൻഡീസ്. ഓസ്‌ട്രേലിയിയൽ അവരുടെ സ്വന്തം മൈതാനത്താണ് കരീബിയൻസിന്റെ ഉയത്തെഴുന്നേൽപ്പ്. വെസ്റ്റ്ഇൻഡീസിനെതിരെ രണ്ടാം ഇന്നിംഗ്‌സിൽ ജയിക്കാൻ 216 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ഓസ്‌ട്രേലിയ 207 റണ്ണിന് ഓളൗട്ട് ആയി.
പരുക്ക് മാറി ബൗൾ ചെയ്യാനെത്തിയ ഷമാർ ജോസഫ് ഓസീസിന്റെ ഏഴു വിക്കറ്റുകളാണ് വീഴ്ത്തിയത്. നാലാം ദിനം ആരംഭിക്കുമ്പോൾ 56-2 എന്ന നിലയിലായിരുന്നു. ലഞ്ചിന് പിരിയുമ്പോൾ ഓസ്‌ട്രേലിയക്ക് വേണ്ടിയിരുന്നത് 29 റൺസായിരുന്നു. എന്നാൽ ഷമാർ മത്സരം തിരിച്ചുകൊണ്ടുവന്നു. സ്മിത്ത് പുറത്താകാതെ നിന്നത് വെല്ലുവിളി ഉയർത്തിയിരുന്നെങ്കിലും ഒടുവിൽ വിജയം വിൻഡീസ് പാളയത്തിലേക്ക് മാറി.
ആദ്യ ഇന്നിംഗ്‌സിൽ വെസ്റ്റിൻഡീസ് 311ന് ഓളൗട്ട് ആയപ്പോൾ ഓസ്‌ട്രേലിയ 289 റണ്ണിന് ഡിക്ലയർ ചെയ്തിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ വെസ്റ്റിൻഡീസ് 193ന് ഓളൗട്ട് ആയി. 1997ന് ശേഷം ആദ്യമായാണ് വിൻഡീസ് ഓസ്‌ട്രേലിയയതിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇന്നലെ മിച്ചർ സ്റ്റാർക്കിന്റെ പന്തിൽ കാലിന് പരിക്കേറ്റ ഷമർ ജോസഫ് ഇന്ന് തിരിച്ചെത്തിയാണ് 68 റൺസിന് ഏഴ് വിക്കറ്റ് വീഴ്ത്തിയത്.
ഇന്ന് 42 റൺസെടുത്ത കാമറൂൺ ഗ്രീനിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ എത്തിയ ട്രാവിസ് ഗോൾഡൻ ഡക്കായി. മിച്ചൽ മാർഷ് (10), അലക്‌സ് ക്യാരി (2) എന്നിവർക്കും തിളങ്ങാനായില്ല. മിച്ചൽ മാർഷ് (21), പാറ്റ് കമ്മിൻസ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. എന്നാൽ സ്മിത്തിന്റെ ചെറുത്ത് നിൽപ്പ് ഓസീസിന് ആശ്വാസമായി. ലിയോൺ (9), ജോഷ് ഹേസൽവുഡ് (0) എന്നിവരും വേഗം മടങ്ങിയതോടെ വിൻഡീസിന് വിജയം കൂടുതൽ എളുപ്പമാക്കി. ഹേസൽവുഡിനെ ബൗൾഡാക്കി ഷമർ വിൻഡീസിന്റെ വിജയമാഘോഷിച്ചു.
രണ്ടാം ഇന്നിംഗ്സിൽ കിർക്ക് മെക്കൻസിയുടെ (41) ഇന്നിംഗ്സാണ് വിൻഡീസിന് തുണയായത്. അലിക് അതനാസെ (35), ഗ്രീവ്സ് (33), കെവം ഹോഡ്ഗെ (29) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ക്രെയ്ഗ് ബ്രാത്വെയ്റ്റിനും (16),ജോഷ്വ ഡിസിൽവ (7), അൽസാരി (0), കെമർ റോച്ച് (1) എന്നിവർ നിരാശരാക്കി. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയ 1-0ത്തിന് മുന്നിലാണിപ്പോൾ.
സ്‌കോർ
വെസ്റ്റ് ഇൻഡീസ്: 311, 193
ഓസ്‌ട്രേലിയ: 289/9 ഡി, 60/2
Story Highlights: Australia vs West Indies: West Indies beat Australia by 8 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here