ഡാ വിഞ്ചിയുടെ മൊണാലിസ പെയിന്റിംഗിൽ സൂപ്പ് ഒഴിച്ചു

ലോകപ്രശസ്ത പെയിന്റിംഗായ മൊണാലിസയുടെ നേർക്ക് സൂപ്പ് ഒഴിച്ച് പ്രതിഷേധക്കാർ. 16-ാം നൂറ്റാണ്ടിൽ ലിയൊണാർഡോ ഡാവിഞ്ചി വരച്ച വിഖ്യാത ചിത്രമാണ് മൊണാലിസ. പാരിസിലെ ലൂവർ മ്യൂസിയത്തിലാണ് പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്. ( Protesters throw soup at da Vinci painting Mona Lisa )
‘ഫുഡ് റെസ്‌പോൺസ്’ എന്ന് എഴുതിയ ടീ ഷർട്ട് ധരിച്ച രണ്ട് സ്ത്രീകളാണ് മൊണാലിസ ചിത്രത്തിന് നേരെ സൂപ്പ് ഒഴിച്ചത്. ആരോഗ്യകരമായ ഭക്ഷണത്തിനുള്ള അവകാശത്തിനുള്ള പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു നീക്കം. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിട്ട് സംരക്ഷണമൊരുക്കിയാണ് പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന് കേടുപാട് സംഭവിച്ചിട്ടില്ല. 1950കൾ മുതൽ സേഫ്റ്റി ഗ്ലാസിന് പിന്നിലാണ് മൊണാലിസ പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാരിസിൽ കർഷകരുടെ പ്രതിഷേധം നടക്കുന്നുണ്ട്. ഇന്ധന വില കുറയ്ക്കുക എന്ന ആവശ്യം മുൻ നിർത്തിയാണ് കർഷക പ്രതിഷേധം.
ഇതിന് മുൻപും മൊണാലിസ പെയിന്റിംഗിനെതിരെ ആക്രമണം നടന്നിട്ടുണ്ട്. 2022 ൽ പെയിന്റിംഗിന് നേരെ പ്രതിഷേധക്കാർ കേക്ക് എറിഞ്ഞതും വാർത്തയായിരുന്നു.
Story Highlights: Protesters throw soup at da Vinci painting Mona Lisa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here