‘കഴിഞ്ഞ സാമ്പത്തിക വർഷം വെട്ടിച്ച നികുതിയിൽ 445 കോടി തിരിച്ചുപിടിച്ചു’; സംസ്ഥാനത്തെ നികുതി ചോർച്ച തടയുമെന്ന് ധനമന്ത്രി

സംസ്ഥാനത്തെ നികുതി ചോർച്ച തടയാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ സാമ്പത്തിക വർഷം വെട്ടിച്ച നികുതിയിൽ 445 കോടി രൂപ തിരിച്ചുപിടിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 1590 കോടി രൂപ വെട്ടിച്ച നികുതി തിരിച്ചുപിടിച്ചു. ഏകപക്ഷീയമായി കേന്ദ്രം നികുതി വിഹിതം കുറച്ചത് എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാർ വെട്ടിയ തുക തന്നാൽ പെൻഷൻ 2,500 രൂപയാക്കാൻ സാധിക്കും. ക്ഷേമ പെൻഷൻ കിട്ടാത്തത് കൊണ്ടാണ് ചട്ടിക്കപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്തതെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. നവംബറിലും ഡിസംബറിലും ജോസഫ് ക്ഷേമ പെൻഷൻ വാങ്ങിയിട്ടുണ്ട്. ജോസഫ് നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
ക്ഷേമ പെൻഷൻ കുടിശിക ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് പെൻഷൻ വർധിപ്പിക്കുന്ന വിവരം അറിയിച്ചത്.
Story Highlights: K N Balagopal About Kerala Tax issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here