Advertisement

75ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി’ദിശ’ ചിത്രാഞ്ജലി സംഘടിപ്പിച്ചു

January 31, 2024
2 minutes Read
75th Republic Day celebrations 'Disha' organized Chithranjali

സൗദിയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ‘ദിശ’യുടെ അൽഖർജ് യൂണിറ്റ് കൗണ്സിൽ ചിത്രാഞ്ജലി 2024 സംഘടിപ്പിച്ചു. ഭാരതത്തിന്റെ 75ആമത്‌ റിപ്പബ്ലിക്ക് ഡേ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചന മത്സരസത്തിൽ അൽഖർജിൽ നിന്നുള്ള നൂറോളം കുട്ടികൾ പങ്കെടുത്തു.

അരുൺ, ഉദയ, കിരൺ, ബാല, യുവ എന്നീ അഞ്ച് വിഭാഗങ്ങളിൽ ആയാണ് മത്സരം നടത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് ചിത്രാഞ്ജലി 2024 നു ആരംഭിച്ച ആഘോഷപരിപാടി സൗദി പ്രിൻസ് സതാം ബിൻ അബ്ദുൽഅസീസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ.ഗോപാൽ നമ്പി നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് കൌൺസിൽ പ്രസിഡന്റ് വൈത്തി മുരുകൻ അധ്യക്ഷത വഹിച്ചു. ദിശ സൗദി നാഷണൽ പ്രസിഡന്റ് കനകലാൽ സംസാരിച്ചു. റിയാദിലെ അറിയപ്പെടുന്ന ആർടിസ്റ്റ്‌ സുകുമാരൻ, ഫിംഗർ പെയ്ന്റർ വിന്നി വേണുഗോപാൽ എന്നിവർ വിധികർത്താക്കൾ ആയിരുന്നു.

Read Also : ഹജ്ജ് തീർഥാടകർ ആശങ്കയിൽ; കരിപ്പൂർ വഴി പോകുന്നവർക്ക് ഇരട്ടി തുക നൽകേണ്ടി വരും

ദിശ കൾച്ചറൽ അക്കാദമി ബിൽഡിങ്ങിൽ നടന്ന പരിപാടികൾക്ക് ധനീഷ് ദാസ്, ദീപ ശ്രീകുമാർ, സാജു അരീക്കൽ, വിനോദ്‌കുമാർ, പ്രശാന്ത്.പി എന്നിവർ നേതൃത്വം നൽകി. സ്റ്റെഫി സജി, ജെഫ്‌ലിൻ, ബി.എഫ്ഫ്രെൻ ബെൻസ്, അർലിൻ സാറ ഷാജി, ധ്യാൻ ധനീഷ്, മുഹമ്മദ് ഇഷാൻ, വർഷിൽ ശ്രീജിത്, ഗൗരി നന്ദന, അബെയ സാറാ, ബ്ലെസി റാണി എന്നിവർ ഒന്നാം സ്ഥാനവും, ശ്രീലയ ശ്രീകുമാർ, റിഷാൻ പാപ്പച്ചൻ, ഏഞ്ചൽ മരിയ, ദയാൻ രഞ്ജിത്ത്, ആൻ മേരി, മറിയം ബിൻത് അബ്ദുൽ അസീസ്, ദയ ധനീഷ്, ആഫിൻ ബ്രിഗദൻ, റോഷൻ അരുൾ എന്നിവർ രണ്ടാം സമ്മാനവും കരസ്ഥമാക്കി.

Story Highlights: 75th Republic Day celebrations ‘Disha’ organized Chithranjali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top