പി സി ജോര്‍ജും ഷോണ്‍ ജോര്‍ജും ബിജെപിയില്‍ ചേര്‍ന്നു; കേരള ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു

കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബിജെപിയില്‍ ചേര്‍ന്നു.കേരള ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. കേരള പ്രഭാരി പ്രകാശ് ജാവേദ്കര്‍, കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍,വി മുരളീധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പാര്‍ട്ടി ആവിശ്യപ്പെട്ടാല്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. (P C George joined BJP)
ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ചാണ് കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര സഹ മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍ വി മുരളീധരനും ചേര്‍ന്ന് പിസി ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 5 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് അംഗത്വം സ്വീകരിച്ച പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷത്തെയും പ്രതിപക്ഷത്തെയും പിസി ജോര്‍ജ് ഒരുപോലെ വിമര്‍ശിച്ചു.ഞാനുള്‍പ്പെട്ട ബിജെപിക്കാര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാനാണ് മത്സരിക്കുകയെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഇത് വെറും തുടക്കം എന്നായിരുന്നു ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കറിന്റെ പ്രതികരണം. ബിജെപിയില്‍ എത്തിയ പിസി ജോര്‍ജ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും. ഉടന്‍തന്നെ ലയന സമ്മേളനം വിളിച്ചു ചേര്‍ക്കും എന്നും പിസി ജോര്‍ജ് അറിയിച്ചു.
Story Highlights: P C George joined hands with BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here