Advertisement

പലിശരഹിത വായ്പ തുടരും എന്ന പ്രഖ്യാപനം കടക്കെണിയിൽ മുങ്ങിയ കേരളത്തിന് ആശ്വാസം; കേന്ദ്രമന്ത്രി വി. മുരളീധരൻ

February 1, 2024
1 minute Read
V. Muraleedharan responds on Union Budget 2024

പലിശരഹിത വായ്പ തുടരും എന്ന പ്രഖ്യാപനം കടക്കെണിയിൽ മുങ്ങിയ കേരളത്തിന് ആശ്വാസമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇലക്ട്രിസിറ്റി വിലവർധനവിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്നവർക്ക് സൗരോർജ്ജം പാനലിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താം. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന ബജറ്റാണിത്. 10 വർഷത്തിനിടെ ദരി​ദ്രരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും യുവാക്കൾക്കും കർഷകർക്കും പ്രത്യേക ഊന്നൽ നൽകാനും ഉതകുന്ന ബജറ്റാണിത്. കേരളത്തെ സംബന്ധിച്ചടത്തോളം സന്തോഷകരമായ ബജറ്റാണിത്.

സ്ത്രീകൾ നയിക്കുന്ന സമ്പദ് വ്യവസ്ഥ എന്ന മോദി സർക്കാരിന്റെ പ്രഖ്യാപനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ബജറ്റാണിത്. 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിന് ദിശാബോധം നൽകാൻ ബജറ്റിനായി. രാജ്യത്തെ ജനങ്ങളുടെ വരുമാനത്തിനെ വർധനവിനെ സർക്കാർ കണക്കിലെടുക്കുന്നു എന്നുവേണം മനസിലാക്കാൻ. മാധ്യമപ്രവർത്തകർ ഇന്നലെ പൊട്ടിവീണതു പോലെ ചോദ്യം ചോദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 2 കോടി വീടുകൾ 5 വർഷംകൊണ്ട് അനുവദിക്കുമെന്നും ഒരുകോടിയിൽ പരം വീടുകളിൽ സോളാർ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. എൻഡിഎ സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയാണ് ധനമന്ത്രി. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഗ്രാമീണ മേഖലയിൽ അനുവദിച്ച വീടു‌കളിൽ 70 ശതമാനവും വനിതകൾക്കാണ് ലഭിച്ചതെന്നും അവർ വ്യക്തമാക്കി.

കൂടുതൽ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകും. അങ്കണവാടി ജീവനക്കാരേയും ആശാവർക്കർമാരേയും ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തി ഇൻഷ്വറൻസ് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കും. കൊവിഡിന് ശേഷം വലിയ മാറ്റങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യ പ്രതിസന്ധികൾക്കിടയിലും പുരോഗതിയിലേക്ക് കുതിച്ചുവെന്നത് വളരെ പ്രധാനമാണ്. ഇന്ത്യയ്ക്ക് വൻ കുതിപ്പു നൽകുന്നതാണ് അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി.

സാമ്പത്തിക പരിഷ്കരണങ്ങൾ നിക്ഷേപ സാധ്യതകൾ കൂട്ടി. ജിഎസ്ടിയിലൂടെ ഒരു രാജ്യം, ഒരു മാർക്കറ്റ്, ഒറ്റ നികുതി എന്ന ആപ്ത വാക്യം നടപ്പാക്കാനായി. സുതാര്യ ഭരണമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്ത് വ്യക്തിഗത വരുമാനം 50 ശതമാനം വർധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണ്.

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും മുത്തലാഖ് നിരോധിച്ചതും നേട്ടമാണ്. കായികരംഗത്ത് വൻ പുരോഗതി കൊവരിക്കാൻ രാജ്യത്തിനായി. ഏഷ്യൻ പാരാ ഗെയിംസിലും ഏഷ്യൻ ഗെയിംസിലും പുതിയ ഉയരങ്ങൾ കീഴടക്കാൻ കായിക താരങ്ങൾക്ക് കഴിഞ്ഞു. ചെസ് ലോകകപ്പിൽ മാഗ്നസ് കാൾസനെതിരെ ഇന്ത്യയുടെ പ്രഗ്നാനന്ദ പുറത്തെടുത്ത പ്രകടനം പ്രത്യേകം പരാമർശിക്കുന്നു.

എല്ലാ മേഖലയിലും സമഗ്ര വികസനമാണ് നടപ്പാക്കുന്നത്. രാജ്യത്ത് വ്യക്തിഗത വരുമാനം 50 ശതമാനം വർധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമായി. 30 കോടി മുദ്രാ ലോണുകളാണ് വനിതാ സംരംഭകർക്ക് നൽകിയത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനം 28 ശതമാനമാണ് പത്ത് വർഷത്തിനിടെ വർധിച്ചത്. പുതിയ സംരംഭങ്ങൾക്കുള്ള വായ്പകൾ അനുവദിച്ചു. മുദ്രാ യോജനയിലൂടെയാണ് വായ്പകൾ സാധാരണക്കാർക്ക് ലഭ്യമാക്കിയത്. രാജ്യം വ്യവസായ മേഖലയിൽ വലിയ പുരോഗതി നേടി. വിദ്യാഭ്യാസ ഗുണനിലവാരം പിഎം ശ്രീ പദ്ധതിയിലൂടെ ഉയർത്തി. 1.4 കോടി യുവാക്കൾക്കാണ് സ്കിൽ ഇന്ത്യ മിഷനിലൂടെ പരിശീലനം നൽകിയത്. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക. ഒന്നാം മോദി സർക്കാർ 2019 ൽ ഇടക്കാല ബജറ്റിനു പകരം സമ്പൂർണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top