Advertisement

സഭയെ തെറ്റിദ്ധരിപ്പിച്ചു; കെ.എൻ ബാലഗോപാലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി പി സി വിഷ്‌ണുനാഥ്‌

February 2, 2024
2 minutes Read

കെ.എൻ ബാലഗോപാലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി പി സി വിഷ്‌ണുനാഥ്‌. ധനമന്ത്രിയുടെ പ്രസ്‌താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പി സി വിഷ്‌ണുനാഥ്‌ സഭയിൽ പറഞ്ഞു. 29 ന് കൊണ്ട് വന്ന അടിയന്തര പ്രമേയത്തിൽ വസ്തുതാപരമായ നിരവധി പിശകുകൾ വന്നു. സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. കേന്ദ്രസർക്കാരിൻറെ ഏജൻസികളെയും രാഷ്ട്രീയത്തെയും അറിയാത്തവരാണോ ഈ നാട്ടിലുള്ളതെന്നും വിഷ്‌ണുനാഥ്‌ പറഞ്ഞു.(P C Vishnunath Against K N Balagopal)

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അച്യുതാനന്ദൻ ഗവൺമെൻ്റ് ക്ഷേമപെൻഷൻ 500 രൂപയായി വർദ്ധിപ്പിച്ചു എന്ന് പറഞ്ഞു. എ.കെ ആൻറണിയുടെ കാലത്ത് രണ്ടര വർഷം പെൻഷൻ കുടിശികയായിരുന്നു എന്ന് പറഞ്ഞു. 2007 ൽ തോമസ് ഐസക് നൽകിയ മറുപടി പ്രകാരം ആൻറണി സർക്കാർ കുടിശ്ശിക ഉണ്ടായിരുന്നില്ലെന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. അപ്പോഴാണ് ബാലഗോപാൽ രണ്ടര വർഷം കുടിശിക എന്ന് പറഞ്ഞത്. 2007 ൽ ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് രേഖാമൂലം നൽകിയ മറുപടിയാണ്

എന്നാൽ പ്രമേയം ഐകണ്ഠേന അംഗീകരിക്കേണ്ടി വരും എന്നുള്ളതുകൊണ്ടാണ് പ്രതിപക്ഷം നാടകം കളിച്ചു ഇറങ്ങിപ്പോയത് കെ എൻ ബാലഗോഗോപാൽ പറഞ്ഞു.

Story Highlights: P C Vishnunath Against K N Balagopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top