Advertisement

ചെറിയ സംശയം; ഭര്‍ത്താവ് ഭാര്യയെ ടൊയ്‌ലറ്റ് പോലുമില്ലാത്ത മുറിയില്‍ പൂട്ടിയിട്ടത് 12 വര്‍ഷം

February 2, 2024
2 minutes Read
Woman Locked Up By Husband for 12 Years

ചെറിയ സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടത് 12 വര്‍ഷം. കര്‍ണാടകയിലെ മൈസൂരിലാണ് സംഭവം. കല്യാണം കഴിഞ്ഞ് കുറച്ച് കാലത്തിനുള്ളില്‍ തന്നെ ചെറിയ സംശയത്തിന്റെ പേരില്‍ സന്നലയ്യ എന്ന തന്റെ ഭര്‍ത്താവ് തന്നെ മുറിയില്‍ പൂട്ടിയിട്ടതായി സുമ എന്ന സ്ത്രീ കര്‍ണാടക പൊലീസിനോട് പറഞ്ഞു. (Woman Locked Up By Husband for 12 Years)

സന്നലയ്യയുടെ മൂന്നാം ഭാര്യയാണ് സുമ. മൂന്ന് പൂട്ടുകള്‍ ഇട്ട് പൂട്ടിയ മുറിയിലാണ് സുമയെ പ്രതി താമസിപ്പിച്ചിരുന്നത്. ആരുമായും സംസാരിക്കാന്‍ ഇയാള്‍ അനുവദിച്ചിരുന്നില്ല. വീടിന് പുറത്തുള്ള ശുചിമുറി ഉപയോഗിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. മുറിയ്ക്കുള്ളില്‍ ഒരു ബക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. സ്ത്രീയുടെ വിസര്‍ജ്യങ്ങള്‍ ഇയാള്‍ തന്നെ പുറത്തുകൊണ്ടുപോയി കളയും. രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്നും ശ്രമിച്ചാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. മക്കളോട് അധികം സംസാരിക്കാനും സുമയെ അനുവദിച്ചിരുന്നില്ല. മക്കളോടൊപ്പം രാത്രി ഉറങ്ങാന്‍ പോലും അനുവാദം തന്നിരുന്നില്ലെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു. മക്കളെ ചെറിയ ജനാലയിലൂടെ അല്‍പനേരം കാണാന്‍ മാത്രമേ സമ്മതിച്ചിരുന്നൂള്ളൂ എന്നും സുമ പൊലീസിനോട് പറഞ്ഞു.

Story Highlights: Woman Locked Up By Husband for 12 Years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top