Advertisement

തുടർച്ചയായി സമൻസുകളെ അവഗണിക്കുന്നു; കെജ്രിവാളിനെതിരെ കോടതിയെ സമീപിച്ച് ഇ.ഡി

February 3, 2024
2 minutes Read
ED approaches court against kejriwal

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഇ.ഡി കോടതിയെ സമീപിച്ചു. തുടർച്ചയായി സമൻസുകളെ അവഗണിക്കുന്നതിനെതിരെയാണ് നടപടി.അഴിമതി കേസിൽ ഇതുവരെ അഞ്ചുസമൺസുകൾ ആണ് കെജരിവാളിന് ഇഡി നൽകിയത്.ആംആദ്മി എംഎൽഎമാരെ ബിജെപി വിലയ്ക്ക് എടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഡൽഹി ക്രൈംബ്രാഞ്ച് സംഘം വീണ്ടും അരവിന്ദ് കെജ്രിവാളിന് നോട്ടിസ് നൽകാൻ എത്തിയെങ്കിലും പ്രവേശനം നൽകിയില്ല. ( ED approaches court against kejriwal )

മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിമുറുക്കുകയാണ്.കേസിൽ അഞ്ചുതവണ ഇഡി ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും പല ഔദ്യോഗിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കെജ്രിവാൾ ഒഴിഞ്ഞുമാറി. അന്വേഷണത്തോടുള്ള ഈ അവഗണിക്കെതിരെയാണ് ഇഡിയുടെ നീക്കം.കേസിന്റെ നടപടികൾ അനുസരിക്കുന്നില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു.ഇതോടെ അരവിന്ദ് കെജ്രിവാളിനെ കേസിൽ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകളും ഉയരുന്നു.

25കോടി രൂപ പാർട്ടി എംഎൽഎമാർക്ക് നൽകി ഒപ്പം കൂട്ടാൻ ബിജെപി ശ്രമിച്ചെന്ന കേജ്രിവാളിന്റെ പ്രസ്താവനയിൽ നോട്ടിസ് നൽകാൻ ഡൽഹി ക്രൈംബ്രാഞ്ച് സംഘം കേജരിവാളിന്റെ വസതിയിൽ എത്ത്യയിരുന്നു.മുഖ്യമന്ത്രിയെ കാണാനുള്ള സംഘത്തിന്റെ ആവശ്യത്തെ അംഗീകരിച്ചില്ല. മൂന്നു മണിക്കൂറോളം അന്വേഷണസംഘം കേജരിവാളിന്റെ വസതിക്ക് മുൻപിൽ തുടർന്നു.കേജരിവാളിന്റെ പരാമർശത്തിന് അടിസ്ഥാനമായ തെളിവുകൾ നൽകാൻ സംഘം ആവിശ്യപെട്ടിട്ടുണ്ട്.

Story Highlights: ED approaches court against kejriwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top