‘ഗോവിന്ദൻ മാഷ് പിണറായി വിജയൻ്റെ അടിമകണ്ണായി മാറി; LDFൻ്റെ ഡൽഹി സമരം നനഞ്ഞ പടക്കം’; കെ.സുരേന്ദ്രൻ

സപിഐഎം സംസ്ഥാന സെക്രട്ട എം വി ഗോവിന്ദനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്രയും അടിമയായ സിപിഎം സെക്രട്ടറി മുൻപ് ഉണ്ടായിട്ടില്ലെന്നും ഗോവിന്ദൻ മാഷ് പിണറായി വിജയൻ്റെ അടിമകണ്ണായി മാറിയെന്നും പരിഹാസം. ബി ജെ പി യാകുന്നതോടെ ആർക്കെതിരെയുമുള്ള കേസുകൾ ഇല്ലാതാകുമെന്ന എംവി ഗോവിന്ദൻ്റെ വിമർശനത്തിനും സുരേന്ദ്രൻ മറുപടി നൽകി. ബിജെപിയാകുന്നതോടെ കേസ് ഇല്ലാതാകുമെങ്കിൽ പിണറായി വിജയൻ ബിജെപിയിൽ ചേരട്ടെ എന്നായിരുന്നു കെ സുരേന്ദ്രൻ്റെ മറുപടി.
പിണറായി വിജയൻ ഉണ്ടാക്കുന്ന അഴിമതി പണത്തിൻ്റെ പങ്കിലാണ് കേരളത്തിലെ സിപിഐഎം പാർട്ടി നിലനിൽക്കുന്നത്. ഇത് കൊണ്ടാണ് ഇങ്ങനെ ന്യായീകരിക്കുന്നത്. ഗോവിന്ദൻ മാഷിൻ്റെ ചെല്ലും ചെലവും നടത്തുന്നത് പിണറായിയുടെ അഴിമതി പണമാണെന്നും സുരേന്ദ്രൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ മകന്റെ കാര്യത്തിലും ഇപി ജയരാജന്റെ ഭാര്യയുടെ കാര്യത്തിലും ഉള്ള നിലപാട് ഗോവിന്ദൻ പിണറായിയുടെ മകളുടെ കാര്യത്തിൽ സ്വീകരിക്കുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
Read Also : ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം ഏറ്റുവിളിച്ചില്ല; സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ എന്തിന് ആണ് അന്വേഷണത്തെ പേടിക്കുന്നത്. മടിയിൽ കനം ഇല്ലെങ്കിൽ അന്വേഷണം വരട്ടെ എന്ന് മുഖ്യമന്ത്രിക്ക് പറയാമല്ലോ. ഷോൺ ജോർജും, കുഴൽനാടനും വിവരങ്ങൾ ഭൂമിയിൽ നിന്ന് കുഴിച്ചെടുത്തത് ആണോ. വളരെ വ്യക്തമാണ് അഴിമതിയെന്ന് സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് നേട്ടവും കേസ് അന്വേഷണവും കൂട്ടികുഴക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ കേന്ദ്രം അവഗണിക്കുന്നു എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നു. കേന്ദ്രം നൽകിയ സഹായം അറിയാമായിരുന്നിട്ടും യുഡിഫ് കേന്ദ്രത്തിനതിരായ പ്രമേയത്തിന് കൂട്ട് നിൽക്കുകയാണെന്ന് സുരേന്ദ്രൻ കൂട്ടുനിന്നു. കേന്ദ്രം അവഗണിക്കുന്നു എന്നത് പച്ചക്കള്ളമാണെന്നും കേരളത്തെ ജനങ്ങളെ കളിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് – യുഡിഎഫ് ധാരണയോടെയാണ് മുന്നോട്ട് പോകുന്നതെന്നും എൽഡിഎഫിൻ്റെ ഡൽഹി സമരം നനഞ്ഞ പടക്കമായി മാറിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Story Highlights: K Surendran against CPIM state secretary MV Govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here