ചിലിയില്‍ കാട്ടുതീ, 46 മരണം; 200ലേറെ പേരെ കാണാതായി

ചിലിയിലെ വിന ഡെൽമാറിലെ ജനവാസ മേഖലയിലുണ്ടായ കാട്ടുതീയിൽ 46 പേർ മരിക്കുകയും 200ലേറെ പേരെ കാണാതാവുകയും ചെയ്തു. 1,100 പേർക്ക് വീട് നഷ്ടമായതായും കണക്കുകൾ സൂചിപ്പിക്കുന്നു.
43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. ഉയർന്ന താപനിലയും ശക്തമായകാറ്റുമാണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ഇത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളിയാവുകയാണ്.
നാല് സ്ഥലങ്ങളിലായി കാട്ടുതീ വ്യാപിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. വീടുകളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ചിലിയന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചു.
Story Highlights: Raging forest fires in Chile kill 46, toll likely to rise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here