Advertisement

കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് ചിട്ടി വിളിച്ച പണം കിട്ടിയില്ല; പ്രതിഷേധിച്ച് ക്യാൻസർ രോഗിയും കുടുംബവും

February 5, 2024
2 minutes Read
cancer patient and family protest against kuttanelloor cooperative bank

കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് ചിട്ടി വിളിച്ച പണം കിട്ടാത്തതിനെ തുടർന്ന് ക്യാൻസർ രോഗിയുടെയും കുടുംബത്തിന്റെയും പ്രതിഷേധം. കുട്ടനെല്ലൂർ സ്വദേശിയുടെ ചികിത്സയ്ക്കായാണ് ചിട്ടി വിളിച്ച പണം ആവശ്യപ്പെട്ടത്. എന്നാൽ എട്ടുമാസം കഴിഞ്ഞിട്ടും പണം ലഭിക്കാത്ത ആയതോടെയാണ് കുടുംബം പ്രതിഷേധവുമായി എത്തിയത്. ( cancer patient and family protest against kuttanelloor cooperative bank )

പത്തുലക്ഷം രൂപയുടെ ചിട്ടിയാണ് ചികിത്സാർത്ഥം ഏഴു ലക്ഷം രൂപയ്ക്ക് കുട്ടനെല്ലൂർ സ്വദേശി പുരുഷോത്തമൻ വിളിച്ചെടുത്തത്. ക്യാൻസർ ബാധിച്ച ലിസിയെ ഒരുതവണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് പണം ചോദിച്ച് എട്ടുമാസമായി ബാങ്ക് കയറി ഇറങ്ങിയെങ്കിലും ഇതുവരെയും ലഭിച്ചില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പണം നൽകാൻ കഴിയാത്തതിന് കാരണം എന്നാണ് ബാങ്ക് അറിയിച്ചത്. ഇതോടെ ഒരു ദിവസം 10000 രൂപ വച്ച് ഒരു മാസം നൽകാമെന്നും ബാക്കി തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാം എന്നും ബാങ്ക് അറിയിച്ചു. എന്നാൽ അതിനു കുടുംബം തയ്യാറായില്ല. ഇതോടെ ചിട്ടിക്കായി വീട് നൽകിയ ആധാരം ബാങ്ക് അധികൃതർ പിടിച്ചു വയ്ക്കുകയായിരുന്നു. ചിട്ടി വിളിച്ച പണമോ അല്ലാത്തപക്ഷം ആധാരമോ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചത്. അധികൃതരുമായി നടത്തിയ ചർച്ചയിൽ രണ്ടുദിവസത്തിനകം തീരുമാനം അറിയിച്ചതിനെ തുടർന്നാണ് ബാങ്കിൽ നിന്ന് കുടുംബം മടങ്ങിയത്.

Story Highlights: cancer patient and family protest against kuttanelloor cooperative bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top