Advertisement

നവകേരള സദസിന് 1000 കോടി; കേരളത്തിലെ 140 മണ്ഡലങ്ങളിലും പരിപാടികൾ

February 5, 2024
Google News 1 minute Read

ജനാധിപത്യ സംവിധാനങ്ങളിലെ ഏറ്റവും ശ്രദ്ദേയമായ ഏടാണ് കേരള സർക്കാർ സംഘടിപ്പിച്ച് നവകേരള സദസ് എന്ന് ധനമന്ത്രി പറഞ്ഞു. ഒരു സർക്കാരിന്റെ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും ജനപ്രതിനിധികളും ജനസമക്ഷമെത്തി ചർച്ചകൾ നടത്തുന്നതും ജനങ്ങളുടെ കൂടെ നിന്ന് അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതുമായ രീതി ലോക ചരിത്രത്തിൽ ആദ്യമാണ്.

ഈ ജനാധിപത്യ പരീക്ഷണം വോട്ടർമാരിൽ വിശ്വാസമുള്ള സർക്കാരിന് മാത്രമേ പദ്ധതി നടപ്പിലാക്കാൻ ആകൂ. ദശലക്ഷ കണക്കിന് ജനങ്ങളാണ് നവകേരള സദസിന്റെ ഭാഗമായത്. നവകേരള സദസിലെ ചർച്ചകളിൽ ഉയർന്നുവന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് 35 കോടി രൂപ മാറ്റിവെക്കും.

ഭാവികേരളത്തിന് ലക്ഷ്യവും മാർഗവും നൽകുന്ന ദിശാസൂചകങ്ങളായ പദ്ധതികളാണ് നവകേരള സദസ് വിഭാവനം ചെയുന്നത്. ആയതിനാൽ നവകേരള സദസിന് 1000 കോടി രൂപ ചെലവഴിക്കും. കേരളത്തിലെ 140 മണ്ഡലങ്ങളിലും പരിപാടികൾ നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. നവകേരള പദ്ധതിക്കായി 9.2 കോടി. റീ ബിൽഡ് കേരളയ്ക്ക് 1000 കോടിയും നൽകും.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ചു. സ്വച്ഛ് ഭാരത് മിഷനുവേണ്ടി 7.5 കോടി അനുവദിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പറഞ്ഞു. ലൈഫ് പദ്ധതിയിൽ അടുത്ത രണ്ടു വർഷത്തേക്ക് 10000 കോടിയുടെ നിർമ്മാണ പ്രവർത്തനം. ഭവന നിർമാണ മേഖലക്ക് 57.62 കോടി അനുവദിച്ചു. ലക്ഷം വീട് പദ്ധതിക്ക് 10 കോടിയും അന്താരാഷ്ട്രവാണിജ്യ സമുച്ചയം 2152 കോടിയും അനുവദിച്ചു.

ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ സമഗ്രമായ നയപരിപാടികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.

വിദേശത്ത് പോകുന്നതില്‍ 4% വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഉന്നത വിദ്യാഭ്യാസ നയം രൂപീകരിക്കും. കേരളത്തില്‍ വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കും. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലോട്ട് ആകര്‍ഷിക്കുമെന്നും വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ കേരളത്തിലും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

Story Highlights: Kerala Budget 2024 1000 Crores for Navakeralasadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here