ഗസ്സയുടെ വേദനയോട് ഐക്യപ്പെട്ട് ട്വീറ്റുമായി പൗലോ കൊയ്‌ലോ; കമന്റ് ബോക്‌സ് പൂട്ടിവച്ചതും ചര്‍ച്ചയാകുന്നു

ഗസ്സയെ തകര്‍ത്തുകൊണ്ട് നൂറിലേറെ ദിവസങ്ങളായി തുടരുന്ന ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗസ്സയുടെ വേദനയോട് ഐക്യപ്പെട്ട് ട്വീറ്റുമായി പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. ജീവനും ജീവിതവും നഷ്ടപ്പെട്ട ഗസ്സയെ പ്രതീകവത്കരിക്കുന്ന ഒരു ചിത്രം എക്‌സില്‍ പങ്കുവച്ചുകൊണ്ടാണ് എഴുത്തുകാരന്റെ ഐക്യപ്പെടല്‍. തകര്‍ന്ന കെട്ടിടങ്ങളുടേയും പള്ളികളുടേയും അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞിനെ മാറോടണയ്ക്കാന്‍ ശ്രമിക്കുന്ന അമ്മയുടെ രൂപം ചേര്‍ത്ത പോസ്റ്റാണ് പൗലോ കൊയ്‌ലോ എക്‌സില്‍ പങ്കുവച്ചത്. (Paulo Coelho Tweet on Gaza in X)
പ്രത്യേകിച്ച് അടിക്കുറുപ്പുകളോ എഴുത്തുകളോ ഒന്നുമില്ലാതെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന്റെ കമന്റ് ബോക്‌സും ഓഫ് ചെയ്തിരിക്കുകയാണ്. ഗസ്സയോട് ഐക്യപ്പെടുന്ന പോസ്റ്റ് പങ്കുവച്ചതിന്റെ കമന്റ് ബോക്‌സ് എന്തുകൊണ്ടാണ് എഴുത്തുകാരന് ഓഫ് ചെയ്യേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടി എക്‌സില്‍ ചര്‍ച്ചയും നടക്കുന്നുണ്ട്.
Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
ഈ പോസ്റ്റ് രണ്ട് കാരണങ്ങള്‍ കൊണ്ട് വിഷമിപ്പിക്കുന്നുവെന്ന് പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ട് ജെയിംസ് ജോസഫെന്ന ആള്‍ ചൂണ്ടിക്കാട്ടി. ചിത്രം നല്‍കുന്ന ശക്തമായ സന്ദേശവും ലോകത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരന് പോലും കമന്റ് ബോക്‌സ് ഓഫ് ചെയ്യേണ്ടി വന്ന അവസ്ഥയും വിഷമിപ്പിക്കുന്നുവെന്ന് എഴുത്തുകാരന്‍ കൂടിയായ ജെയിംസ് ജോസഫ് ചൂണ്ടിക്കാട്ടി. നിരവധി പേര്‍ പൗലോ കൊയ്‌ലോയുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
Story Highlights: Paulo Coelho Tweet on Gaza in X
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here