ഗോഡ്സെ പ്രകീര്‍ത്തന കമന്റ്; അധ്യാപികയുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി പൊലീസ്

ഗോഡ്സെ പ്രകീര്‍ത്തന കമന്റില്‍ എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന്റെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി പൊലീസ്. കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. തുടര്‍നടപടികളുടെ ഭാഗമായാണ് സൈബര്‍ സെല്ലിന്റെയും മെറ്റയുടെയും സഹായം തേടിയത്. ഷൈജ ആണ്ടവന്റെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും ഐപി അഡ്രസും ഉള്‍പ്പെടെയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ഇന്ന് കാമ്പസില്‍ എത്തിയെങ്കിലും അധ്യാപിക കോളേജില്‍ എത്താതിരുന്നതിനാല്‍ മടങ്ങേണ്ടിവന്നു. എസ്എഫ്ഐയുടെ പരാതിയില്‍ കുന്നമംഗലം പൊലീസാണ് അധ്യാപികക്കെതിരെ കേസെടുത്തത്. ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്സെ അഭിമാനമെന്നായിരുന്നു ഷൈജയുടെ ഫേസ്ബുക്ക് കമന്റ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിലായിരുന്നു കമന്റ്.
Story Highlights: Police seek Facebook account details of NIT teacher over comment praising Godse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here