Advertisement

പി വി അൻവർ എംഎൽഎയുടെ കക്കാടംപൊയിൽ പാർക്കിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

February 6, 2024
Google News 1 minute Read

പി വി അൻവർ എംഎൽഎയുടെ കക്കാടംപൊയിൽ പാർക്കിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ. പാർക്ക് തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം. കക്കാടംപൊയിലിലെ പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്ത് ലൈസൻസില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയിൽ എത്തിയിരുന്നു. ലൈസൻസോടെയാണോ പാർക്കിന്റെ പ്രവർത്തമെന്ന് മൂന്നു ദിവസത്തിനകം അറിയിക്കാൻ കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി.

ആവശ്യമായ വകുപ്പുകളുടെ അനുമതിയും പഞ്ചായത്ത് ലൈസൻസോടെയുമാണോ പാർക്കിന്റെ പ്രവർത്തനമെന്നത് അറിയിക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകിയത്. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് അടച്ച് പൂട്ടിയ പിവീആർ നാച്വറോ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി രാജൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.

Story Highlights: hc about pv anwar kakkadampoyil park

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here