മദ്യപാനത്തിനിടെ തർക്കം; ഭർത്താവ് ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു

മദ്യപിക്കുന്നതിനിടെയുണ്ടായ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു. കിഴക്കൻ മലേഷ്യൻ സംസ്ഥാനമായ സബയിലാണ് സംഭവം. മധ്യവയസ്കനായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സബയിലെ കെനിംഗൗ ജില്ലയിൽ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇരുവരും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടാവുകയും, വഴക്ക് രൂക്ഷമായതോടെ തന്നെ ജീവനോടെ കത്തിക്കാൻ ഭാര്യ ഭർത്താവിനോട് വെല്ലുവിളിക്കുകയുമായിരുന്നു. പിന്നാലെ ഇയാൾ ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തി.
ദമ്പതികളുടെ പതിനാറുകാരിയായ മകൾ അമ്മയുടെ ശരീരത്തിലെ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ രണ്ട് ഇളയ സഹോദരന്മാരെ വീട്ടിൽ നിന്ന് പുറത്തിറക്കിയ ശേഷം കുട്ടി ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ 41 കാരിയെ കെനിൻഗോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Highlights: Malaysian Man Sets Wife On Fire Over Argument During Drinking Session
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here