‘ഇതിൽ കുറേ പ്രശ്നങ്ങളുണ്ട്’; മാർക്ക് ബൗച്ചറിൻ്റെ അഭിമുഖത്തിൽ കമൻ്റുമായി രോഹിതിൻ്റെ ഭാര്യ

രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയത് എന്തുകൊണ്ടെന്ന പരിശീലകൻ മാർക്ക് ബൗച്ചറിൻ്റെ വിശദീകരണത്തിൽ കമൻ്റുമായി രോഹിതിൻ്റെ ഭാര്യ റിതിക സജ്ദേശ്. സ്മാഷ് സ്പോർട്സ് എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവച്ച വിഡിയോയുടെ കമൻ്റ് ബോക്സിലാണ് റിതിക അഭിപ്രായ പ്രകടനവുമായി രംഗത്തുവന്നത്.

രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയത് പൂർണമായും ക്രിക്കറ്റിങ് തീരുമാനമായിരുന്നു എന്നും ആളുകൾ വൈകാരികമായി പ്രതികരിക്കരുത് എന്നുമായിരുന്നു ബൗച്ചറിനെ പ്രതികരണം. മുംബൈ ഇന്ത്യൻസിൻ്റെ ട്രാൻസിഷൻ ഫേസാണിത്. കഴിഞ്ഞ ഏതാനും സീസണുകളായി രോഹിതിൻ്റെ പ്രകടനം അത്ര നന്നായിരുന്നില്ല. അതിനാൽ ബാറ്റർ എന്ന നിലയിൽ കൂടുതൽ സംഭാവനകൾ നൽകാനായാണ് രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയത് എന്നും ബൗച്ചർ പറഞ്ഞു. ഈ പോസ്റ്റിൻ്റെ കമൻ്റ് ബോക്സിൽ ‘ഇതിൽ കുറേയേറെ പ്രശ്നങ്ങളുണ്ട്’ എന്ന് റിതിക കുറിച്ചു.
Story Highlights: rohit sharma wife ritika mark boucher
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here