‘ആ പറഞ്ഞതിൽ ഒരുപാട് കാര്യങ്ങൾ തെറ്റാണ്’; നായക മാറ്റത്തെ ന്യായീകരിച്ച എംഐ കോച്ചിന് മറുപടിയുമായി രോഹിത് ശർമ്മയുടെ ഭാര്യ

നായക മാറ്റത്തെ ന്യായീകരിച്ച മുംബൈ ഇന്ത്യൻസ് കോച്ച് മാർക്ക് ബൗച്ചറിന് മറുപടിയുമായി രോഹിത് ശർമ്മയുടെ ഭാര്യ. എംഐ കോച്ച് പറഞ്ഞതിൽ ഒരുപാട് കാര്യങ്ങൾ തെറ്റാണെന്ന് റിതിക. നേരത്തെ രോഹിതിനെ നായക സ്ഥാനത്ത് നിന്നും മാറ്റാനുള്ള കാരണങ്ങൾ വിശദീകരിച്ച് മാർക്ക് ബൗച്ചർ രംഗത്തെത്തിയിരുന്നു.
മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ നായകനായ രോഹിത് ശർമ്മയുടെ ജോലിഭാരം കുറയ്ക്കാനാണ് തീരുമാനമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. “ക്യാപ്‌റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിന് ചുമതല നല്‍കിയത് പൂര്‍ണമായും ക്രിക്കറ്റ് തീരുമാനമായിരുന്നു. ട്രാൻസ്‌ഫർ വിന്‍ഡോയിലൂടെ ഒരു കളിക്കാരനായി ഹാര്‍ദിക് തിരികെ വരുന്നത് നമ്മള്‍ കണ്ടു. എന്നെ സംബന്ധിച്ചിടത്തോളം മുംബൈ ഇന്ത്യന്‍സില്‍ ഇതൊരു പരിവർത്തന ഘട്ടമാണ്”- മാർക്ക് ബൗച്ചർ പറഞ്ഞു.
“എന്നാല്‍ ഇക്കാര്യം ഇന്ത്യയില്‍ ഏറെപ്പേര്‍ക്കും ഒരുപാട് ആളുകൾക്ക് മനസിലാകുന്നില്ല. ആളുകൾ വളരെ വികാരാധീനരാകുന്നു. പക്ഷെ, ഇക്കാര്യത്തില്‍ വൈകാരികത മാറ്റി വയ്‌ക്കേണ്ടതുണ്ട്. ക്യാപ്റ്റൻസിയുടെ സമ്മര്‍ദം മാറിയതോടെ കളിക്കാരനെന്ന നിലയില്‍ രോഹിത് ശര്‍മയ്‌ക്ക് കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കളി ആസ്വദിക്കാനും കൂടുതല്‍ റണ്‍സ് നേടാനും താരത്തെ അനുവദിക്കുകയാണ് വേണ്ടത്”- മാര്‍ക്ക് ബൗച്ചര്‍ കൂട്ടിച്ചേർത്തു.
സ്മാഷ് സ്‌പോർട്സ് പോഡ്‌കാസ്റ്റിലൂടെയാണ് മാർക്ക് ബൗച്ചർ ഇക്കാര്യങ്ങൾ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ പോസ്റ്റിന് താഴെ കമൻ്റ് ചെയ്തുകൊണ്ടാണ് റിതികയുടെ പ്രതികരണം. അഞ്ച് തവണ മുംബൈ ഇന്ത്യൻസിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രോഹിത് ശർമ്മ. എന്നാല്‍ പുതിയ സീസണിന് മുന്നോടിയായി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ നീക്കിയ ഫ്രാഞ്ചൈസി ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ചുതല നല്‍കി. ഇതു വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.
Story Highlights: Rohit Sharma’s Wife Ritika on MI Coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here