‘മിർസാപൂർ കണ്ടിട്ട് ഛർദ്ദിക്കാൻ വന്നു’; ‘അനിമലി’നെ വിമർശിച്ച ജാവേദ് അക്തറിനെതിരെ സന്ദീപ് റെഡ്ഡി വാങ്ക

നിർമാതാവും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഫർഹാൻ അക്തറിനെതിരെ ‘അനിമൽ’ സിനിമയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. ജാവേദ് അക്തറിൻ്റെ മകൻ ഫർഹാൻ അക്തർ നിർമിച്ച മിർസാപൂർ എന്ന വെബ് സീരീസ് തനിക്ക് കണ്ടുതീർക്കാനായില്ലെന്നും കണ്ടപ്പോൾ ഛർദ്ദിക്കാൻ വന്നു എന്നും വാങ്ക പറഞ്ഞു. അനിമൽ സിനിമയെ വിമർശിച്ച ജാവേദ് അക്തറിനു മറുപടി നൽകുകയായിരുന്നു വാങ്ക.
അനിമൽ അപകടം പിടിച്ച ഒരു സിനിമയാണെന്നായിരുന്നു ജാവേദ് അക്തറിൻ്റെ വിമർശനം. ഇതിനെതിരെയാണ് വാങ്ക രംഗത്തുവന്നത്. “അദ്ദേഹം സിനിമ മുഴുവൻ കണ്ടിട്ടില്ലെന്നുറപ്പാണ്. സിനിമ കാണാത്തൊരാൾ പറഞ്ഞാൽ എനിക്കെന്ത് പറയാൻ കഴിയും. മിർസാപൂർ നിർമിക്കുമ്പോൾ എന്തുകൊണ്ട് അദ്ദേഹം ഫർഹാൻ അക്തറിനോട് ഇത് പറഞ്ഞില്ല? എനിക്ക് അത് മുഴുവൻ കാണാൻ സാധിച്ചില്ല. തെലുങ്കിൽ അത് കണ്ടപ്പോൾ എനിക്ക് ഛർദ്ദിക്കാൻ വന്നു. അദ്ദേഹമെന്താണ് മകൻ്റെ കാര്യം ശ്രദ്ധിക്കുന്നില്ല?”- വാങ്ക ചോദിച്ചു.
Story Highlights: Sandeep Vanga Javed Akhtar puking Mirzapur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here