സിനിമ സെൻസർ ചെയ്യേണ്ടത് സീനിയർ സംവിധായകർ: സന്ദീപ് റെഡ്ഡി വാങ്ക

സിനിമകളിലെ വയലൻസ് രംഗങ്ങൾ കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമാകുന്നുവെന്ന വിമർശങ്ങൾക്കിടെ ചർച്ചയായി സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയുടെ പ്രതികരണം. സിനിമയിൽ സെൻസറിങ് വേണമെന്നും എന്നാൽ അതിന് മുതിർന്ന സംവിധായകരെ തന്നെ ചുമതലപ്പെടുത്തണമെന്നുമാണ് സന്ദീപ് റെഡ്ഡിയുടെ അഭിപ്രായം.
അർജുൻ റെഡ്ഡി, ആനിമൽ തുടങ്ങിയ സിനിമകളിലെ വയലൻസിന്റെയും സ്ത്രീ വിരുദ്ധതയുടെയും പേരിൽ വലിയ വിമർശനങ്ങൾ നേരിട്ടയാളാണ് സന്ദീപ് റെഡ്ഡി. എന്നാൽ, സെൻസറിങ്ങിനെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: “ഹോളിവുഡിൽ പോലും സെൻസറിങ് ഉണ്ട്. തീർച്ചയായും സിനിമയിൽ സെൻസറിങ് വേണം. അല്ലെങ്കിൽ ആളുകൾ തോന്നിയതൊക്കെ ഷൂട്ട് ചെയ്ത് പ്രദർശിപ്പിക്കും. എന്നാൽ, എവിടെ കൃത്രിക വെക്കണം എന്നതിന് പരിധി നിശ്ചയിക്കണം. സിനിമയെ അതിന്റെ സ്വഭാവമനുസരിച്ച് തരം തിരിക്കുന്നതിൽ തെറ്റില്ല. പക്ഷേ ചെറിയ ചെറിയ വാക്കുകൾ പോലും മ്യൂട്ട് ചെയ്യുന്നതെന്തിനെന്ന് എനിക്ക് പിടി കിട്ടുന്നേയില്ല”.
ഫിലിം ട്രേഡിങ്ങ് അനലിസ്റ്റ് ആയ കോമൾ നഹ്ത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് സന്ദീപ് റെഡ്ഡി വാങ്കയുടെ പ്രതികരണം. സിനിമ സെൻസർ ചെയ്യാനിരിക്കേണ്ടത് മുതിർന്ന സംവിധായകരാണ്. സിനിമ നിർമ്മാണത്തെ പറ്റി വ്യക്തമായ ധാരണ ഉള്ളവർക്കേ ചിത്രത്തെ വെട്ടിമുറിക്കാനുള്ള അധികാരം നൽകാവൂ എന്നും സന്ദീപ് റെഡ്ഡി വാങ്ക അഭിപ്രായപ്പെട്ടു.
സന്ദീപ് റെഡ്ഡി വാങ്കയുടെ സംവിധാനത്തിൽ അവസാനം റിലീസ് ചെയ്ത ‘ആനിമൽ’ അമിത വയലൻസ്, സ്ത്രീ വിരുദ്ധത, ടോക്സിക്ക് റിലേഷൻഷിപ്പ്, പുരുഷാധിപത്യത്തെ മഹത്വവൽക്കരിക്കൽ എന്നിവയുടെ പേരിൽ വിമർശന വിധേയമായിരുന്നു.
Story Highlights :Senior directors should be the one who censor films: Sandeep Reddy Vanga
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here