സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ വി കെ ശ്രീകണ്ഠനായി പ്രചാരണം ആരംഭിച്ച് ഷാഫി പറമ്പില്‍; നടപടി നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം അവഗണിച്ച്

ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് പാലക്കാട് വി കെ ശ്രീകണ്ഠന്‍ എംപിയ്ക്കായി പ്രചാരണം ആരംഭിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. വി കെ ശ്രീകണ്ഠനെ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാന്‍ ഷാഫി പറമ്പില്‍ ആഹ്വാനം ചെയ്തു. മണാര്‍കാട് കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനിടെയായിരുന്നു ഷാഫി പറമ്പിലിന്റെ പരാമര്‍ശങ്ങള്‍. (Shafi Parambil campaign for V K Sreekandan Loksabha election )
രാജ്യത്തിന്റെ മതേതര ചേരിയ്ക്കുവേണ്ടി കൈയുയര്‍ത്താന്‍ വി കെ ശ്രീകണ്ഠന്‍ പാര്‍ലമെന്റില്‍ ഉണ്ടായിരിക്കേണ്ടത് നാടിന്റെ അനുവാര്യതയാണെന്ന് ഉള്‍പ്പെടെ ഷാഫി പറമ്പില്‍ പറയുന്നുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വരുന്നതിന് മുന്‍പ് ഒരുതരത്തിലും സ്ഥാനാര്‍ത്ഥികളുടെ പേരില്‍ പ്രചാരണം ആരംഭിക്കരുതെന്ന നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് വി കെ ശ്രീകണ്ഠനായുള്ള ഷാഫി പറമ്പിലിന്റെ പ്രചാരണം. മുന്‍പ് പാലക്കാട് നഗരത്തില്‍ വി കെ ശ്രീകണ്ഠനുവേണ്ടി ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതും വലിയ ചര്‍ച്ചയായിരുന്നു.
Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
ബിജെപി തങ്ങളുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായി പാലക്കാടിനെ കാണുന്ന പശ്ചാത്തലത്തില്‍ ബിജെപി ചിലപ്പോള്‍ ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ പാലക്കാട് മത്സരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. പാലക്കാട് സീറ്റ് പിടിക്കാന്‍ മന്ത്രി കെ രാധാകൃഷണനെയോ എ വിജയരാഘവനേയോ സിപിഐഎം കളത്തിലിറക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Story Highlights: Shafi Parambil campaign for V K Sreekandan Loksabha election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here