ശിവസേന ഉദ്ധവ് വിഭാഗം നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി അക്രമി; ശേഷം കൊലയാളി സ്വയം വെടിവച്ച് മരിച്ചു; കൊലപാതകം ഫേസ്ബുക്ക് ലൈവിനിടെ

മഹാരാഷ്ട്രയില്‍ ശിവസേന ഉദ്ധവ് വിഭാഗം നേതാവ് വെടിയേറ്റ് മരിച്ചു. ശിവസേന നേതാവ് അഭിഷേക് ഘോസല്‍ക്കര്‍ ആണ് കൊല്ലപ്പെട്ടത്. അഭിഷേകിന്റെ ഫെയ്സ്ബുക്ക് ലൈവിനിടയിലാണ് കൊലപാതകം നടന്നത്. കൊലയാളിയും സ്വന്തമായി വെടിവെച്ച് മരിച്ചു. മൗറിസ് നൊറോണ എന്നയാളാണ് കൊല നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. (Shiv Sena UBT leader shot dead during FB live, shooter commits suicide)
വ്യവസായിയും മുന്‍ എംഎല്‍എ വിനോദ് ഘോസല്ക്കറിന്റെ പുത്രനും കൂടിയാണ് കൊല്ലപ്പെട്ട അഭിഷേക് ഘോസല്‍ക്കര്‍. ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി കൂടിയാണ് വിനോദ് ഘോസല്‍ക്കര്‍. അഭിഷേകും മൗറിസും തമ്മില്‍ രാത്രിയോടെ വാക്കേറ്റമുണ്ടാകുകയും ഇതിനിടെ മൗറിസ് കൈയിലുണ്ടായിരുന്ന തോക്കെടുത്ത് വെടിയുതിര്‍ക്കുകയുമായിരുന്നെന്നാണ് വിവരം. മൂന്ന് തവണയാണ് മൗറിസ് അഭിഷേകിന് നേരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരുക്കേറ്റ അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
നാലുദിവസം മുന്‍പ് മൗറിസ് നൊറോണ ബാംഗ്ലൂരിലായിരുന്നെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഇയാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ഉദ്ധവ് വിഭാഗം ആരോപിച്ചു. സംസ്ഥാനത്ത് ഗുണ്ടാ നിയമമാണെന്നും ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം പരാജയമാണെന്നും ഈ ദാരുണ സംഭവത്തിന്റെ പേരില്‍ ഷിന്‍ഡെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും ശിവ സേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എക്സിലൂടെ പറഞ്ഞു.
Story Highlights: Shiv Sena UBT leader shot dead during FB live, shooter commits suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here