‘മുണ്ട് മുറുക്കി കഴുത്തിൽ കുരുക്കിട്ടു’; ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഫ്ലാറ്റ്ഫോമിലെ ഇരുമ്പ് കമ്പിയിൽ കെട്ടിത്തൂങ്ങാൻ യുവാവിൻ്റെ ശ്രമം. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ നടപ്പാതയോട് ചേർന്നുള്ള കമ്പിയിലാണ് മുണ്ട് മുറുക്കി യുവാവ് കഴുത്തിൽ കുരുക്കിട്ടത്. ആർപിഎഫും അഗ്നിശമനസേനയും ചേർന്ന് കുരുക്കഴിച്ച് യുവാവിനെ താഴെയിറക്കി .
പേരും സ്വദേശവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരസ്പര വിരുദ്ധമായാണ് യുവാവ് സംസാരിക്കുന്നതെന്ന് ആർപിഎഫ് വ്യക്തമാക്കി. ആരോഗ്യ പരിശോധനയ്ക്കായി യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights: Young man attempt suicide at olavakkode railway station
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here